റായ്പൂര്‍: ക്രിസ്ത്യന്‍ മിഷിനറി സ്കൂളുകളിലെ വൈദികരെ ‘ഫാദര്‍’ എന്നു വിളിക്കരുതെന്ന് കാണിച്ച് ഛത്തീസ്ഗഢിലെ ഒരു ബി.ഡി.ഒയുടെ ഉത്തരവ് ജില്ലാ കലക്ടര്‍ ഇടപെട്ട് പിന്‍വലിച്ചു.ഉത്തരവ് വിവാദമായതിനെതുടര്‍ന്നാണ് കലക്ടര്‍ ഇടപെട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഹാസമുന്ദ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആണ് മേയ് 11ന് വിവാദ ഉത്തരവിറക്കിയത്. തന്റെ അധികാര പരിധിയിലുള്ള 14 മിഷിനറി സ്കൂളുകളിലും സ്ഥാനത്തിന്റെ മേധാവിയെ ‘ഫാദര്‍’ എന്നു വിളിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. പകരം ‘പ്രചാര്യ’ അല്ലെങ്കില്‍ ‘സര്’ എന്നു വിളിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട് മഹാസമുന്ദ് കലക്ടര്‍ ഉമേഷ് അഗര്‍വാള്‍ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്കി. ബി.ഡി.ഒയുടെ സര്‍ക്കുലര്‍ തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും ഉടന്‍ തന്നെ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതായും പറഞ്ഞു. അധ്യാപകരെ ഫാദര്‍ എന്നു വിളിക്കാന്‍ നിര്ബന്ധിക്കുവെന്ന് പരാതിയുണ്ട്. എന്നാല്‍ ആര്‍ക്കും ആരെയും ഇത്തരത്തില്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കലക്ടര്‍ പറഞ്ഞു. മുന്‍പ് കങ്കാര്‍ ജില്ലയിലൂം ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു.
Discussion about this post