വിദേശീയരായ എഞ്ചിനീയറിങ്ങ് ബിരുദധാരികളാായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപഗ്രഹസാങ്കേതികവിദ്യയില് ഉപരിപഠനം നല്‍കാനായി ഇന്ത്യന്‍ ഭാരത ശൂന്യാകാശ ഗവേഷണ കേന്ദ്രം തയ്യാറെടുക്കുന്നത്. 90 എഞ്ചിനീയര്‍മാര്‍ക്കാണ് അടുത്ത മൂന്നുകൊല്ലം കൊണ്ട് ഉപരിപഠനം നല്കാന് ഉദ്ദേശിക്കുന്നത്.
ഐ എസ് ആര് ഓ യുടെ ബംഗലൂരുവിലുള്ള യൂ ആര് റാവു സാറ്റലൈറ്റ് സെന്ററില്‍ ആണ് പരിശീലനം. മുപ്പത് വിദ്യാര്‍ത്ഥികളടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് പരിശീലനം നല്‍കുക. വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടുകള്‍ ശൂന്യാകാശവിക്ഷേപണ പരീക്ഷണത്തിന് ഉയോഗിക്കുമെന്നും ഐ എസ് ആര് ഓ ചെയര്മാന് അറിയിച്ചു.
ഇന്ത്യയും ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് ശൂന്യാകാശസാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായ ഇന്‍ഡോ യൂഎന്‍ സ്മാള്‍ സാറ്റലൈറ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പരിശീലനം നടപ്പിലാക്കുന്നത്. സമാധാന ആവശ്യങ്ങള്‍ക്കായി ശൂന്യാകാശ സാങ്കേതികവിദ്യകള്‍ പരസ്പരം കൈമാറുകയും പരസ്പരസഹകരണം സാദ്ധ്യമാക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം
Discussion about this post