ആലുവ; മുസ്ലീം മതസ്ഥര്‍ക്ക് നബിയും ക്രൈസ്തവര്‍ക്ക് യേശുക്രിസ്തുവും ദൈവമെങ്കില്‍ ഈഴവര്‍ക്ക് ശ്രീനാരായണഗുരുവും ദൈവമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഗുരുദേവനെ നവോഥാന നായകനെന്ന നിലയില്‍ ചിലര്‍ ചെറുതാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും. എന്നാല്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയ ഈഴവ തീയ്യ സമൂഹം അതിനെ അംഗീകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറുന്നു.
സംഘടിതമായ ന്യൂനപക്ഷങ്ങള്‍ക്ക് മാറി വന്ന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോഴും അസംഘടിതരായ ഭൂരിപക്ഷത്തെ അവഗണിക്കുന്നു. ഇതിനെ ചോദ്യം ചെയ്താല്‍ വര്‍ഗീയ വാദികളാക്കി വായടപ്പിക്കുമെന്നും യോഗ നേതൃത്വത്തെ കരിവാരി തേയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ചില യൂണിയനുകളില്‍ മൈക്രോ ഫിനാന്‍സ് വായ്പ വിതരണത്തില്‍ നടന്ന അപാകതയുടെ പേരില്‍ യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. വായ്പ വിതരണം ചെയ്യുന്നത് എസ്എന്‍ഡിപി യോഗമല്ല. വായ്പ അനുവദിക്കുന്നതിനുള്ള കത്ത് മാത്രമാണ് യോഗം ചെയ്യുന്നതെന്നും. എന്നിട്ടും വിരലില്‍ എണ്ണാവുന്ന സ്ഥലത്ത് നടന്ന അപാകതകളുടെ പേരില്‍ യോഗാനേതൃത്വത്തിന് എതിരെ കേസെടുക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post