മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മാധ്യമനിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മറ്റുള്ളവര്‍ ബുദ്ധിയില്ലാത്തവരാണ് എന്ന ധാരണയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. ജീവനക്കാരുടെ ഹിന്ദു ഐഡനിറ്റി വെളിപ്പെടുത്തുന്ന മനോരമ കരുതുന്നത് അത് സ്ഥാപനത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുമെന്നാണ്. എന്നാള്‍ ആളുകള്‍ അത്ര വിവരമില്ലാത്തവരല്ല. പണമുള്ളവര്‍ക്കെതിരെ മാധ്യമങ്ങള്‍ ഒന്നു പറയില്ല. ജോയ് ആലുക്കാസിന്റെ 133 സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടന്ന വിവരം പ്രമുഖ മാധ്യമങ്ങള്‍ അറിഞ്ഞില്ലെന്നും, ഗള്‍ഫാര്‍ മുഹമ്മദാലി എന്ന പണക്കാരന്‍ ജയിലില്‍ കിടന്ന വിവരം മാധ്യമങ്ങള്‍ അറിഞ്ഞില്ലെന്നും ജയശങ്കര്‍ പ്രസംഗത്തില്‍ പരിഹസിക്കുന്നു.
”മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ അവതാരകനാണ് പ്രമോദ് രാമന്‍. അന്ന് എ പ്രമോദ് എന്നായിരുന്നു പേര്.ഏഷ്യാനെറ്റിലും പിന്നീട് ഇന്ത്യാ വിഷനിലും വാര്‍ത്താ അവതാരകനായിരുന്നു. മനോരമയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ പേര് പ്രമോദ് രാമന്‍ എന്നാക്കി. വൈകിയാണെങ്കിലും അദ്ദേഹം തന്റെ പിതാവിനെ തിരിച്ചടിഞ്ഞു എന്നാണ് പി.ടി നാസര്‍ ഇതേ കുറിച്ച് പറഞ്ഞത്.
ഇന്ത്യ വിഷനില്‍ ഷാനി ടിപി എന്ന പേരില്‍ വാര്‍ത്താ വായിച്ചിരുന്നയാള്‍ മനോരമയില്‍ എത്തിയപ്പോള്‍ ഷാനി പ്രഭാകരനായി മാറി. മനോരമയില്‍ എത്തുമ്പോള്‍ അവരുടെ ഹിന്ദു ഐഡനിറ്റി ഒന്ന് ഊന്നി പറയും. കാരണം ഇത് നസ്രാണികളുടെ മാത്രമല്ല, ഇതില്‍ മറ്റ് സമുദായക്കാരും ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ്.
കോട്ടയത്തെ റിപ്പോര്‍ട്ടറായിരുന്ന പി വിനോദിന് ഒരു ദിവസം ഡബിള്‍ പ്രമോഷനായി. പി വിനോദ് എന്നയാളെ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തേക്ക് പ്രമോഷന്‍ ചെയ്ത് വെച്ചപ്പോള്‍ പേര് വിനോദ് നായര്‍ എന്നാക്കിമാറ്റി. നായരാകുമ്പോള്‍ ഒരു വിലയുണ്ടല്ലോ? കോട്ടയത്തെ നല്ലവരായ നായന്മാര്‍ക്ക് അത് വായിക്കുമ്പോള്‍ രോമാഞ്ചമുണ്ടാകും. അതുവഴി പത്രത്തിന്റെ കോപ്പി പത്തെണ്ണം വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. ഇങ്ങനെയുള്ള പല പൊടിക്കൈകളും കാണിച്ചാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത്. അവര്‍ക്ക് ഒരു ധാരണയുണ്ട്. അവര്‍ക്ക് മാത്രമേ ബുദ്ധിയുള്ളു മറ്റുള്ളവര്‍ പൊട്ടന്മാരാണ് എന്ന്. അത് തെറ്റാണ് എന്ന് മാധ്യമമുതലാളിമാരെയും, തൊഴിലാളികളെയും ഓര്‍മ്മിപ്പിക്കുന്നു.
ജോയ് ആലുക്കാസിന്റെ 133 ഷോറും എന്‍ഫോഴ്‌സമെന്റ് റെയ്ഡ് ചെയ്ത വാര്‍ത്ത മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മുക്കി സംഭവവും ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു. ഒരു ചാനലിലും പത്രത്തിലും ഈ വാര്‍ത്ത വന്നില്ല. അതിനാല്‍ ജനങ്ങള്‍ അറിഞ്ഞില്ല. മനോരമയിലും മാതൃഭൂമിയും ഏഷ്യാനെറ്റിലും വന്നില്ല. ജനം ടിവിയിലും, ജനയുഗത്തിലും മാത്രമാണ് വാര്‍ത്ത വന്നത്. ഇരുവര്‍ക്കും ജോയ് ആലുക്കാസ് പരസ്യം കൊടുത്തിരുന്നില്ല.
എല്ലാവരെയും എതിര്‍ക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ യൂസഫലിയെ ആരെങ്കിലും എതിര്‍ക്കുന്നത് കണ്ടിട്ടുണ്ടോ? ഇടപ്പള്ളിയിലെ ലുലുമാളിന് തറക്കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനാണ്. അധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനാവുന്ന അപൂര്‍വ്വത അവിടെ മാത്രമേ നടന്നിട്ടുള്ളു. ഉദ്ഘാടനം നടക്കുമ്പോഴേക്കും റോളു മാറി. ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും.”
ഗള്‍ഫാര്‍ മുഹമ്മദാലി എന്ന പണക്കാരനെ ഖത്തറില്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ 15 വര്‍ഷം ശിക്ഷിച്ച വാര്‍ത്ത പ്രമുഖ മാധ്യമങ്ങളെല്ലാം മുക്കി. ജന്മഭൂമി മാത്രമാണ് ഈ വാര്‍ത്ത നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായപ്പോള്‍ അകത്തായ വാര്‍ത്ത നല്‍കാതിരുന്ന ‘മാധ്യമം’ അത് വാര്‍ത്തയാക്കി. മനോരമയും മാതൃഭൂമിയും വാര്‍ത്ത നല്‍കാതെ മുന്‍ നിലപാട് സ്വീകരിച്ചുവെന്നും ജയശങ്കര്‍ പരിഹസിച്ചു
വീഡിയൊ
Discussion about this post