കോഴിക്കോട്: മുഖ്യമന്ത്രി ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും ‘അന്തക’നെന്ന നിലയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ആരാച്ചാരായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
2008ല്‍ കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ആരാച്ചാരായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി.
നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കലല്ല, മറിച്ച് നെല്‍വയലുകളെ കൈപ്പിടിയിലാക്കി അതെല്ലാം നികത്തിയെടുത്ത് വ്യാപരിക്കാനും അതുവഴി വന്‍ കൊള്ളലാഭം കൊയ്യാനും തയ്യാറായി നില്ക്കുന്ന വന്‍കിട മുതലാളിമാരുടെ താല്പര്യസംരക്ഷണമാണ് തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി ഈ നിയമഭേദഗതികളിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
കമ്യൂണിസ്റ്റ് ആശയങ്ങളെ പൂര്‍ണമായും കൈവിട്ട് മുതലാളിത്ത പ്രീണനവുമായി മുന്നോട്ടു പോകുന്ന പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും ‘അന്തക’നെന്ന നിലയിലായിരിക്കും.
Discussion about this post