അമര്‍നാഥ് യാത്രയുടെ ആദ്യബാച്ചില്‍ 3,000 തീര്‍ഥാടകര്‍ . ഗവര്‍ണ്ണറുടെ ഉപദേഷ്ടാക്കളായ കെ.ജയ് കുമാറും ബി.ബി. വ്യാസും തീര്‍ത്ഥാടനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ഗന്‍ഡര്‍ബാല്‍ ജില്ലകളിലെ അനന്ത്നാഗ്, നല്വാന്-പഹല്‍ഗാം എന്നീ ബേസ് ക്യാംപുകളില്‍ നിന്നായി 107 വാഹനങ്ങള്‍ നാല് മോട്ടോര്‍ സൈക്കിളുകളും തീര്‍ത്ഥാടകരുമായി പുറപ്പെട്ടു. വെളുപ്പിന് 4.30 ന് ആണ് ആദ്യ യാത്ര തടങ്ങിയത്. 2,334 പുരുഷന്മാരും 520 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടെ 2,995 തീര്‍ഥാടകര്‍ ആദ്യ യാത്രയില്‍ ഉണ്ടായിരുന്നു .
അറുപത് ദിവസത്തേക്കാണ് അമര്‍നാഥ് തീര്ത്ഥാടനസമയം .സമാധാനപരവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തി കഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 3,880 മീറ്റര്‍ ഉയരമുള്ള ഗുഹാക്ഷേത്രത്തിലേക്ക് ആദ്യബാച്ച് എത്തിചേരും .ആഗസ്ത് 26 നാണ് തീര്‍ഥാടന പരിപാടി അവസാനിക്കുന്നത്.
‘ജമ്മുകാശ്മീരിനെ സംബന്ധിച്ച് അമര്‍നാഥ് തീര്‍ത്ഥാടന സമയം ഒരു ഉത്സവപ്രതീതിയോടെയാണ് കാണുന്നത്. ഏറെ അഭിമാനത്തോടെയാണ് തീര്‍ത്ഥാടനത്തിനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത്. തീര്‍ത്ഥാടനത്തിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമര്‍നാഥ് ദേവാലയ ബോര്‍ഡിന്റെ ചെയര്മാന് കൂടിയായ എന്‍.എന്‍ വോറ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും സുരക്ഷാസേനയും ഒരുമിച്ചുള്ള സഹകരണത്തോടെ സുരക്ഷയും സൗകര്യങ്ങളും നല്കാന് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ സുരക്ഷയ്ക്കായി സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദര്‍ സിംഗ് റാണയും ബി.ജെ.പി എം.എല്‍.എ. വിക്രം രണ്‍ധാവയും സംസ്ഥാനത്തെത്തിയ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തു .ജമ്മുകാശ്മീരിലെത്തിയ അമര്‍നാഥ് യാത്രികരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. യാത്രയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഞങ്ങള്‍ സര്‍വ്വശക്തനോടു പ്രാര്‍ഥിക്കുന്നു. തീര്‍ത്ഥാടകര്‍ ഞങ്ങളുടെ അതിഥികളാണ്, അതു വിജയകരമായി പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും റാണ പറഞ്ഞു
രണ്ട് ലക്ഷത്തിലധികം തീര്‍ഥാടകര്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിആര്‍പിഎഫ് മോട്ടോര്‍സൈക്കിള്‍ സ്ക്വാഡുകള്‍, ക്യാമറകളിലൂടെയുള്ള നീരിക്ഷണം, വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ മുന്‍കരുതലായി കണ്ടിട്ടുണ്ട്. ജമ്മു കാശ്മീര്‍ പോലീസ്, അര്‍ദ്ധസൈനിക വിഭാഗം , ദേശീയ ദുരന്ത പ്രതികരണ സേനാ, എന്നീ വിഭാഗങ്ങളെയും ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ സുരക്ഷയായി വിന്യസിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 2.60 ലക്ഷം തീര്‍ത്ഥാടകര്‍ അമര്‍നാഥ് യ്ത്രയ്ക്കെത്തിയിരുന്നു .
Discussion about this post