കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച നടന് തരികിട സാബുവി(സാബു അബ്ദുസമദ്)നെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലസിത പാലയ്ക്കല്‍. സ്ത്രീകളെ അപമാനിക്കുന്നതും തെറ്റായി ചിത്രീകരിക്കുന്ന തരത്തിലും തരികിട സാബു ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഇട്ട സംഭവത്തില്‍ നടപടി എടുക്കാത്ത പോലീസ് നിലപാടിനെതിരെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകയായ ലസിത പാലയ്ക്കല്‍ പാനൂര്‍ സിഐ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് പാനൂര്‍ സി.ഐ മോശമായി സംസാരിച്ചതായും, ഫേസ്ബുക്കിലൂടെ നടത്തിയ അധിക്ഷേപം ആയതിനാല്‍ നടപടി എടുക്കാന്‍ വൈകുമെന്നും ഇതിന് ഒരു മാസത്തോളം കാലതാമസം ഉണ്ടാകുമെന്നും സിഐ പറയുന്നു എന്ന് ലസിത പ്രതികരിച്ചു. സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് സീരിയല്‍-സിനിമാ താരമായ തരികിട സാബുവി ന്റെ സ്ഥിരം കലാപരിപാടി. മുപ്പതോളം സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സാബു ഫേസ്ബുക്കില്‍ കമന്റുകളിടുകയും പോസ്റ്റുകളിടുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍, പരാതികള്‍ മുക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ലസിത വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്.ചാനലിന്റെ പരിപാടിയില്‍ സജീവമായി നില്‍ക്കുമ്പോഴും സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
Discussion about this post