(നിലപാട്) ടി ബിന്ദു
(എറണാകുളം മഹാരാജാസ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി അനൂജയുടെ ദുരൂഹ മരണം ഇന്ന് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ്..ലൗവ് ജിഹാദിന്റെ ഇരയാണ് ഈ പെണ്‍കുട്ടിയെന്നും, ആത്മഹത്യയല്ല കൊലപാതകമാണ് എന്നിങ്ങനെയുള്ള വിലയിരുത്തലുകളും, പ്രക്ഷോഭങ്ങളും നടക്കുന്നു.. ഈ സാഹചര്യത്തിലാണ് അനൂജയുടെ രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ശ്രദ്ധയില്‍ പെട്ടതും പരിശോധിച്ചതും.നല്ല മനസ്സുള്ള, മികച്ച സ്വപ്നങ്ങളുള്ള..വ്യക്തിത്വമുള്ള കരുത്തുള്ള കുട്ടിയായിരുന്നു അനൂജ…അവളുടെ മരണം നമ്മളോട് എന്തൊക്കയോ പറയുന്നുണ്ട്..ആവശ്യപ്പെടുന്നുണ്ട്. മുഖപുസ്തകത്തില്‍ തികച്ചും അപരിചിതയായ ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അനൂജയെ കണ്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവളിലൂടെ ഞാന്‍ ഈ ലോകത്തെ വായിക്കാന്‍ ശ്രമിക്കുകയായിരുന്നു)
അനൂജ ആത്മഹത്യ ചെയ്താണോ..?
നിരാശഭരിതമെന്ന് അവള് കരുതിയിരുന്ന ലോകത്ത് നിന്ന് മറ്റാരെങ്കിലും അവളെ പറിച്ചു കൊടുത്തതാണോ..? അറിയില്ല..ഒന്നറിയാം അവള് കുറച്ച് വര്‍ഷങ്ങളായി ഈ ലോകത്തിന് പാകമായിരുന്നില്ല..എന്ന്..
അസ്വസ്ഥപ്പെടുത്ത ചിലതുകള്‍ അവളെ വേട്ടയാടികൊണ്ടിരുന്നു…അതെന്തെന്ന് തിരിച്ചറിയാനായില്ലെങ്കിലും അവള് ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ക്ക് കുറ്റബോധത്തിന്റെ നനവുണ്ട്..നിസ്സഹായതയുടെ കണ്ണീരുപ്പുണ്ട്…എവിടെയോ സ്വയമറിയാതെ ചെന്നെത്തിയതിന്റെ നൊമ്പരങ്ങളുണ്ട്…
കൃത്യമായി ഒരു വര്‍ഷം മുന്‍പ് മഴപെയ്യുന്ന ഒരു ജൂണില്‍ അനൂജ തന്റെ ഫേസ് ബുക്കില്‍ കുറിച്ച വരികളില്‍ ചിലതൊക്കെ അവള് അവളറിയാതെ കരുതിവച്ചിരുന്നു എന്നുറപ്പ്..അല്ലെങ്കില്‍ അന്ന് എഴുതിയത് പോലെ ഇപ്പോള്‍ അവള്‍ക്കെങ്ങനെ വട്ടമിട്ട് പറന്ന് പൊങ്ങാനാകും
അനൂജ 2014 ജൂണില്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍
വിലക്ഷണഭൂമി:
എന്റെ *** പൊളിച്ച്,
ഗര്‍ഭപാത്രം പിടിച്ചടക്കി,
അമ്നിയോട്ടിക്കിനുമേല് ഹൃദയം ലേലം വെച്ച്,
നിര്‍വൃതിയുടെ നഖമുനയൂരിയെടുത്ത്
നിന്നെ ഒപ്പിയെടുത്ത കണ് അടച്ചുകെട്ടി,
ഭദ്രകെട്ടിട്ട്, വായില്‍ വിഷമൊഴിച്,
നീ അമര്ത്തിപ്പൊട്ടിച്ച വിരലുകള്‍ ഭംഗിയില്‍ കൊത്തിമാറ്റി
സ്നേഹമില്ലാതെ കൈക്കൊണ്ട് ചെവി മുറിച്ചുമാറ്റൂ.
എന്റെ തലയും വടിച്ച്, ***കളും മുറിച്,
അന്നെന്നോ ഉടുത്ത മറൂണ്‍ സാരിയില്‍
മാറാപ്പുകെട്ടി ഒഴിക്കിവിടുക.
നീ ഇതുവരെ കാണാത്ത രൂപമായെന്നെ ദഹിപ്പിക്കുക.
എരിഞ്ഞടങ്ങുമ്പോള്‍
നീ കാണാതെ പോയെന്റെ പ്രണയം,
കാറ്റുവാരുന്ന ചാരപ്പൊടിയായി,
നിന്നെത്തൊടാതെ വട്ടമിട്ടു പറന്നുപൊങ്ങും..
വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അനൂജയ്ക്ക്..അമ്മയെ പൊന്നു പോലെ സ്നേഹിച്ചിരുന്ന മനസ്സും..എന്നിട്ടും അവള്‍ക്ക് എവിടെയാണ് ചിറകറ്റത്..ഒരു ഐഎഎസ്കാരിയാവണമെന്നായിരുന്നുവെത്രെ അവളുടെ സ്വപ്നം..ജീവിതത്തെ കുറിച്ചുള്ള അവളുടെ നോക്കികാണലുകളില് ആ വലിയ സ്വപ്നത്തിന്റെ തുടിപ്പുകളുണ്ടായിരുന്നു തുടക്കത്തില്‍..രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ അവള്‍ക്കത് കൈമോശം വന്നത് തിരിച്ചറിയാനാവും മുഖപുസ്തകത്തില്‍ അവള് ചാഞ്ഞിരുന്ന നിഴലുകളില്‍…
മെയ്21 ലെ അമ്മയുടെ പിറന്നാള്‍ ദിനത്തെ അവളടയാളപ്പെടുത്തിയത് ഇങ്ങനെ
‘എനിക്ക് വേണ്ടി അമ്മയില്ലായിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നു പോകുമായിരുന്നു..എനിക്കറിയാം ഞാന്‍ അമ്മയ്ക്ക് ഒരു നല്ല മകളല്ല…എന്നും ഞാന്‍ അങ്ങനെ ആകാന്‍ ശ്രമിച്ചിരുന്നു…അമ്മയെ വേദനിപ്പിച്ചതിന് മാപ്പ്…ഒരിക്കലും അനുസരിക്കാതിരുന്നതിന് മാപ്പ്…ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ്..
2013ല്‍ പ്രണയത്തിന്റെ ലോകത്തേക്ക് വീഴും മുന്‍പ് അവള് മറ്റെല്ലാവരെയും പോലെയായിരുന്നു…ഒരു പ്രണയം പക്ഷേ അവളുടെ ജീവിത രേഖ മാറ്റിയെഴുതുകയായിരുന്നോ…?
ഫേസ്ബുക്കില്‍ അവളെഴുതിയതെല്ലാം അമ്മയെ കുറിച്ചായിരുന്നു..അമ്മയുടെ സ്നേഹത്തെ കുറിച്ച്…വിശ്വാസത്തെ കുറിച്ച്….അതിനിടയില്‍ മുഖപുസ്തകത്തില്‍ നിന്ന അവളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം അവള് മറച്ചുവെച്ചു..ഒരു പക്ഷേ അവളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയ..പൂര്ണവിരാമത്തിലെത്തിച്ച വലിയൊരു ലോകം അവള് തന്നിലേക്ക് തന്നെ ചേര്‍ത്ത് വച്ചു…എതിന്റെ കുത്തിയൊഴുക്കില്‍ അവള് അകന്നുപോയി..
അനൂജ സലിം അലി എന്ന പേരിന് പുറമെ അനൂജ അലി എന്ന പേരില്‍ ഉള്ള പ്രൊഫൈലില്‍ നീ ലോകത്തോട് വിടപറഞ്ഞ പോയ ദിവസം രാവിലെ കുറിച്ചത്
‘മതം, ഒരു form ല്‍ കുത്തി നിറക്കേണ്ട വസ്തുതയല്ല. അമ്പലത്തിലോ, പള്ളിയിലോ മാത്രം പുറത്തെടുക്കേണ്ട വിശ്വാസവുമല്ല. രൂപത്തിലോ, ഭാവത്തിലോ ഭാഷയിലോ ഒതുങ്ങുന്നതുമല്ല. ആത്മാവിന്റെയും വിശുദ്ധിയുടെയും നിരന്തര സംവാദമാണത്.’ വരികള്‍ ഇനിയും പിടിതരാതെ കിടക്കുന്നുണ്ട്…അതു കൊണ്ട് മറ്റെന്തെങ്കിലും നീ ഉദ്ദേശിച്ചിരുന്നോ…പോരാട്ടത്തിന്റെ ഏത് വഴിയിലാണ് നീയുണ്ടായിരുന്നത് എന്നെല്ലാം ആരു പറഞ്ഞു തരും..
അവളെഴുതിയ വരികള്‍ ആരെ മുറിപ്പെടുത്തുമിനി..
സ്നേഹമില്ലാതെ കൈക്കൊണ്ട് ചെവി മുറിച്ചുമാറ്റൂ.
എന്റെ തലയും വടിച്ച്, ***കളും മുറിച്,
അന്നെന്നോ ഉടുത്ത മറൂണ്‍ സാരിയില്‍
മാറാപ്പുകെട്ടി ഒഴിക്കിവിടുക.
ലോകം പറയുന്നു…അവള് ജീവിച്ചിരുന്നത് അന്യമതസ്ഥനായ ഒരാളോട് ഒപ്പമായിരുന്നെന്ന്..വിവാഹം എന്ന ഔപചാരികതയില്‍ അയാളോടുള്ള വിശ്വാസത്തെ തളച്ചിരുന്നില്ലെന്ന്…അയാള്‍ ഒരു ക്രിമിനലായിരുന്നുവെന്ന തിരിച്ചറിവില്‍ അവള്‍ക്ക് വേദനയുണ്ടായിരുന്നുവെന്ന്…കൊലക്കേസില്‍ പ്രതിയായ അയാള്‍ക്ക് വെറെ ഭാര്യയും കുട്ടിയുമുണ്ടെന്ന്…
മെറൂണ്‍ സാരിയ്ക്ക് പകരം ഓറഞ്ച് ചുരിദാറും ധരിച്ച്..തലയും വടിച്ച്..ലോകത്തിന് മുന്നില്‍ മുഖം തകര്‍ന്ന പ്രതിമ പോലെ നീ നിന്ന ആ നില്പിന് കാവ്യനീതിയില്ലാതെ പോയി…വലിയ സ്വപ്നങ്ങളിലേക്ക് നടന്നു കയറാനുള്ള കെല്പുണ്ടായിട്ടും എവിടെയോ നിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയതിന്റെ നടുക്കം ആ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്…അമ്മയെ സ്നേഹിച്ച..നല്ല നാടിനെ സ്വപ്നം കണ്ട….വിഷുക്കണിയുടെ സമൃദ്ധിയില്‍ നല്ലനാളുകളിലേക്ക് കണ്‍തുറന്ന മകം പിറന്ന മങ്കയായ നിന്നെ വട്ടമിട്ടത് ആരായിരുന്നു…എന്തായിരുന്നു….
ഏത് ചതിക്കുഴികളാണ് നിന്റെ ക്യാന്‍വാസില്‍ മരണത്തിന്റെ നിറം ചാലിച്ചത്…? പറഞ്ഞ് തരണം.. നിന്നെ പോലെ ആകാശത്തേക്ക് പറന്നുയരാന്‍ ഭൂമിയില്‍ നിന്ന് കാലടര്ത്താന് തയ്യാറായ ആയിരം പെണ്‍കുട്ടികളുള്ള ഈ ലോകത്തിന്..അമ്മയുടെ ഏറ്റവും വിലപിടിച്ച സ്നേഹത്തെ വേദനയോടെ തട്ടിയകറ്റി ചതിക്കുഴിയാണെന്നറിയാതെ വീട്ടു വിട്ടിറങ്ങുന്ന കുരുന്നുകളുള്ള ഈ കാലത്തിനോട്….
ഇത് കൂടി ഷെയര്‍ ചെയ്യാം…
Discussion about this post