ഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയേക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും സമാന കുറ്റം ചുമത്തിയേക്കുമെന്നും സൂചനയുണ്ട്. അടുത്ത ദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് കെജ്റിവാളിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. എംഎല്‍എയുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു.
തിസ് ഹസാരി കോടതിയില്‍ ആണ് ുറ്റപത്രം സമര്‍പ്പിക്കുക .കെജ്രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയേക്കുമെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയോ എഫ്ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ മീറ്റിംഗിന് എത്തിയ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എംഎല്‍എമാരായ അമാനത്തുള്ള ഖാന്, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഎല്‍എമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
Discussion about this post