തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഴിമതി ആരോപണങ്ങളില്‍ കെട്ടിയിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്ക് വിവാദങ്ങളല്ല ആവശ്യം. പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടിയുടെ പറഞ്ഞു.
നാല് വര്‍ഷത്തെ ഭരണത്തില്‍ തൃപ്തിയുണ്ടെന്ന് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഒരു തലത്തിലും തടസ്സമാവിസ്സ. ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കും. വന്‍കിട പദ്ധതികള്‍ക്ക് സ്്വകാര്യമൂലധനം ആവശ്യമാണ്. എന്നാല്‍ എല്ലാം സര്‍ക്കാരിന്റെ തന്നെ കീഴിലായിരിക്കും.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് യാതൊരു വിവാദവുമില്ല. പദ്ധതിയില്‍ രഹസ്യമായി ഒന്നും നടന്നിട്ടില്ല. എല്ലാ നടപടി ക്രമങ്ങളും സുതാര്യമായ കൊണ്ടു പോകും. കേരളത്തിലെ പ്രശ്നങ്ങളില്‍ തൊഴിലാളികളെ കുറ്റം പറയുന്നതില്‍ കാര്യമില്ല. യൂഡിഎഫ് ഭരണകാലത്ത് തൊഴിലാളി സമരങ്ങള്‍ കുറഞ്ഞ് വന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നേരത്തെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി എഴുതിയ ലേഖനത്തിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി നിരത്തിയിരുന്നു. കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനെതിരെ കുറിച്ച് പോലും ആരോപണം ഉന്നയിക്കപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ അതൊക്കെ മറന്നു. ഏത് ആരോപണം ഉണ്ടായാലും അതിനെ കുറിച്ച് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. എന്നാല്‍, ഈ ആരോപണങ്ങളുടെ തെളിവുകള്‍ കൂടി സര്‍ക്കാര്‍ ഉണ്ടാക്കണം എന്നു പറയുന്നതില്‍ ന്യായീകരണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുകള്‍ അടച്ചതുമൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യയും കുറഞ്ഞുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ അവകാശപ്പെട്ടു.
Discussion about this post