പാരിസ്: ഫ്രാന്‍സില്‍ 2027ഓടെ ഇസ്ലാം നിരോധിക്കുമെന്ന് ട്വീറ്റ് ചെയ്ത മേയറെ പാര്‍ട്ടി പുറത്താക്കി. ഫ്രാന്‍സിന്റെ ദക്ഷിണ നഗരമായ വെനല്‍സ് മേയര്‍ റോബര്‍ട്ട് ചാര്ഡണെയാണ് കണ്‍സര്‍വേറ്റിവുകള്‍ പുറത്താക്കിയത്.
ഇസ്ലാം നിരോധിക്കുമെന്ന് വ്യക്തമാക്കി മേയ് 14 വ്യാഴാഴ്ച നിരവധിതവണയാണ് റോബര്‍ട്ട് ചാര്ഡണ് ട്വീറ്റ് ചെയ്തത്. 2027 ഒക്ടോബര്‍ 18ന് ഫ്രാന്‍സില്‍ ഇസ്ലാം നിരോധിക്കുമെന്നും ഇസ്ലാം മതവിശ്വാസികളെ അതിര്ത്തികടത്തണമെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്. ക്രിസ്തുമതം പിന്തുടരുന്നതിനാണ് രാജ്യം അനുകൂലമെന്നും അതിനാല്‍ ഭരണഘടനാഭേദഗതി നടത്തി ഫ്രാന്‍സിലെ മതേതര നിയമം മാറ്റണമെന്നും കാര്‍ട്ടണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചാര്ഡന്റെ ട്വീറ്റിനെതിരെ നിരവധി പേര് ഫ്രാന്‍സില്‍ പ്രതിഷേധവുമായി രംഗത്തത്തെി. മുസ്ലിംകളെ രാഷ്ട്രീയക്കാര്‍ ഭീഷണിയായി കാണുന്നുവെന്നതിന്റെ തെളിവാണിതെന്ന് മെഹ്ദി മെഫ്താബ് കുറ്റപ്പെടുത്തി.
Discussion about this post