അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നു. വളരെ വൈകാതെ തന്നെ ഇന്ത്യക്ക് ഇതിന്റെ ഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും മറ്റുമുള്ള 8549 ഉത്പന്നങ്ങളുടെ നികുതി കുറക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യുമെന്ന് ചൈന വ്യക്തമാക്കുന്നു. ഇന്ത്യയിലെ ചൈനിസ് അംബാസിഡര്‍ ലാവു ഷാഹൂയ് ആണ് ഇക്കാര്യം അറിയിച്ചത്.
ജൂലായ് ഒന്ന് മുതല്‍ ഏഷ്യാ പസഫിക് വ്യാപര കരാറിന്റെ ഭാഗമായി നികുതി ഇളവ് നിലവില്‍ വരും. സോയാബിന്‍, വസ്ത്രങ്ങള്‍, കാര്‍ഷി ഉത്പന്നങ്ങള്‍, മരുന്ന്, ഇരുക്ക്, അലുമീനിയം, രാസവസ്തുക്കള്‍ എന്നിവയാണ് അമേരിക്കയില്‍ നിന്ന് ചൈന ഇറക്കുമതി ചെയ്യുന്നത്. ഈ ഉത്പന്നങ്ങള്‍ക്കാണ് താരിഫ് ഗണ്യമായി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത്.
അമേരിക്ക ചൈനിസ് ഉത്പന്നങ്ങള്‍ക്ക് ഉള്ള നികുതി 25 ശതമാനത്തില്‍ നിന്ന് അന്‍പത് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
Discussion about this post