ഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തിനുനേരെ കല്ലെറിയുന്ന ആക്രമികളുടെ കൂട്ടത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.. ഈ സാഹചര്യം നേരിടാന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്.പി.എഫ്) സ്ത്രീ കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രൂപീകരിച്ചു. കടുത്ത പരിശീലനങ്ങള്‍ നല്‍കിയാണ് കമാന്‍ഡോകളെ വിന്യസിച്ചിരിക്കുന്നത്.
രാത്രി പട്രോളിങ്ങ്, ആയുധങ്ങള്‍ നന്നാക്കിയെടുക്കുക, ഒരു നിമിഷത്തിനുള്ളില്‍ ആയുധങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിധത്തിലുള്ള പരിശീലനങ്ങളും നല്‍കിയിട്ടുണ്ട്. സമീപകാലങ്ങളില്‍ സുരക്ഷാ സേനകളെ വെല്ലുവിളിച്ച് താഴ്വരയിലുടനീളം കല്ലെറിയുന്ന സംഭവം കൂടുതലാണ്. ശ്രീനഗറിലെ സുരക്ഷാ സേനയ്ക്ക് നേരെ പെണ്‍കുട്ടികള്‍ കല്ലെറിയുന്ന സാഹചര്യമുണ്ടായി, അത് പരിഹരിക്കാനാണ് വനിതാ ബറ്റാലിയനെ വിന്യസിച്ചത്.
ഈ ബറ്റാലിയനെ മറ്റ് നിയമനിര്‍മാണ ഉത്തരവാദിത്തളിലും ചുമതലപ്പെടുത്തും. പ്രതിരോധക്കാരെ നേരിടുന്നതാണ് പ്രാഥമിക ഉത്തരവാദിത്വം. ഐആര്‍ബിയില്‍ 5000 പോസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു , 1.4 ലക്ഷം പേര് ഇതിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു . അപേക്ഷ നല്കിയവരില് കശിമീരില്‍ നിന്നുള്ള 6000 സ്ത്രീകളും ഉള്‍പ്പെടുന്നു.
മേയ് ഏഴിന് ചെന്നൈയില്‍ നിന്നെത്തിയ വിനോദ സഞ്ചാരി ആര് തിരുമണി കല്ലേറില്‍ കൊല്ലപ്പെട്ടിരുന്നു, നര്‍ബല്‍ മേഖലയിലെ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തിരുമണി കൊല്ലപ്പെട്ടത്. മെയ് രണ്ടിന് സാവൂരയില് സ്കൂള്‍ ബസിനുനേരെയും ആക്രമണമുണ്ടായി , കശ്മീരിലെ അനന്ത്നാഗില്‍ ഏപ്രില്‍ 30 ന് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ട് കല്ലെറിഞ്ഞു,
കശ്മീര്‍ വിഘടനവാദി നേതാക്കള്‍ സൈദ് അലി ഷാ ഗീലാനിയും ഏഷ്യാ ആന്ഡ്രറിയും ഉള്‍പ്പെടെയുള്ളവര്‍ വഴി കാലിഫോര്‍ണിയയില്‍ നിന്ന് 800 കോടി രൂപ താഴ് വരയില്‍ പണം ചിലവഴിച്ചതായി പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു, സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ക്കും പെട്രോള്‍ബോംബു എറിയുന്നവര്ക്കും സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ ഐഎസ്ഐ ആണ് ഫണ്ട് നല്‍കിയതെന്നാണ് കണ്ടെത്തല്‍.
Discussion about this post