ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരയ അര്‍ജന്റീനയ്ക്ക് കണ്ണീരോടെ മടക്കം. നാലിനെതിരെ 3 ഗോളുകള്‍ക്കാണ് മെസ്സിപ്പട ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞത്.
ഇരട്ടഗോള്‍ നേടിയ എംബായാണ് ഫ്രാന്‍സിന്റെ വിജയശില്പി. ആദ്യഗോളിന് വഴിയൊരുക്കിയത് എംബായെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഫ്രാന്‍സിന് ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു. ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. പതിമൂന്നാം മിനിറ്റിലായിരുന്നു ആദ്യഗോള്‍.
പിന്നീടും നിരവധി അവസരങ്ങള്‍ ഫ്രാന്‍സ് തുറന്നെടുത്തെങ്കിലും ഗോളായില്ല. ഈ ലോകകപ്പിലെ തന്നെ മികച്ച ഒരു ഗോളിലൂടെ 41ആം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി. മരിയയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. ബോക്സിന് പുറത്തു നിന്ന് എവര്‍ ബനേഗ നല്കിയ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് ഗോള്‍കീപ്പറിന് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് എത്തുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ നേടി അര്‍ജന്റീന ആവേശത്തോടെ മത്സരത്തിലേക്ക് തിരിച്ചെത്തി.
നാല്പത്തിയെട്ടാം മിനിറ്റില്‍ മെര്‍ക്കാഡോയാണ് ഗോള്‍ നേടിയത്. മെസ്സിയുടെ ക്രോസ് മെര്‍ക്കാഡോയുടെ കാലിലിടിച്ച് വലയില്‍ പതിക്കുകയായിരുന്നു.
എന്നാല്‍ ഈ ലീഡിന് അധികം ആയുസ്സുണ്ടായില്ല.
പിന്നാലെ ബെഞ്ചമിന്‍ പാവാര്‍ഡിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി, തൊട്ടുപിന്നാലെ എംബാപ്പെയിലൂടെ ലീഡുയര്‍ത്തി. 69ാം മിനിറ്റല്‍ എംബാപ്പെ വീണ്ടും ഗോള്‍ നേടി ആധിപത്യം ഉറപ്പിച്ചു.
ഇഞ്ചുറി ടൈമില്‍ അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടിയെങ്കിലും തിരിച്ചു വരവിന് സമയം ബാക്കിയില്ലായിരുന്നു.
https://twitter.com/ksp_karthik/status/1013081879199666177
MBAPPE is DESTROYING ARGENTINA!#FRA 4-2 #ARG #FRAARG #worldcup #Copa2018 https://t.co/85n9cKZXZs
— ImArya (@ImAryaWwe) June 30, 2018
നിരവധി മുന്നേറ്റങ്ങളാണ് ഇരുടീമുകളും പിന്നീട് നടത്തിയത്. ഗോള്‍ സാധ്യതയുള്ള അവസരങ്ങള്‍ ഫ്രാന്‍സാണ് കൂടുതല്‍ തുറന്നെടുത്തത്.
പതിമൂന്നാം മിനിറ്റില്‍ ഗ്രീസ്മെനിലൂടെ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി .
#ARG What a goal!
Angel Di Maria with an incredible strike to equalise in Kazan!#FRAARG 1-1 pic.twitter.com/sXhcpnGoEM
— FIFA World Cup (@FIFAWorldCup) June 30, 2018
പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡു നേടിയത്. ബോക്സില്‍ വെച്ച് എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
#FRA GOAL! @AntoGriezmann converts a penalty to give @FrenchTeam an early lead! #FRAARG 1-0 pic.twitter.com/kLIv9fvnOL
— FIFA World Cup (@FIFAWorldCup) June 30, 2018
പെനാല്‍റ്റിയെടുത്ത ഗ്രീസ്മാന് ലക്ഷ്യം കണ്ടു. ലോഗം റേഞ്ച് ഷൂട്ടിലൂടെയാണ് ഡി മരിയ തിരിച്ചടിച്ചത്.
Discussion about this post