തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വെ വികസന പദ്ധതികള്‍ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 56430 കോടി രൂപ സംസ്ഥാനത്തിന്രെ റെയില്‍വെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. റെയില്‍വേ വികസനത്തിന്റെ തുടര്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേയും പച്ചക്കൊടി വീശിയതോടെയാണ് മുന്‍ഗണനാ പദ്ധതികളുടെ പദ്ധതി രേഖ (ഡി.പി.ആര്) തയ്യാറാക്കാന്‍ നടപടി തുടങ്ങിയത്.
ഒരാഴ്ച്ചക്കകം പദ്ധതികളുടെ കരാര്‍ ല്കുമെന്നാണ് സൂചന. ഓരോ പദ്ധതിക്കും പ്രത്യേകം നിര്‍വഹണ കമ്പനി രൂപീകരിച്ചായിരിക്കും പണം കണ്ടെത്തലും നടപ്പാക്കലും.
കേന്ദ്രസംസ്ഥാന സംയുക്ത പദ്ധതികളിലൂടെയാണ് വികസനം. സംസ്ഥാന റെയില്‍വേയുടെ 51: 49 അനുപാതത്തിലായിരിക്കും ചെലവ് പങ്കുവയ്ക്കുക. തിന്റെ ഭാഗമായി കേരള റെയില്‍വേ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ പേരില്‍ നല്കിയ താത്പര്യം ക്ഷണിക്കല്‍ വിദ്ശ കമ്പനികള്‍ക്ക് പരസ്യത്തിനു ക്ഷണിച്ചു. പരസ്യത്തിന് പ്രമുഖ വിദേശ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇറ്റലിയിലെ ജയോഡാറ്റാ ഗ്രൂപ്പ്, ഫ്രാന്‍സിലെ സിസ്ട്രാ, പ്രൈസ് വാട്ടര്‍ ഹൗസ് ഗ്രൂപ്പ്, ജര്‍മ്മനിയിലെ റാംബോള്‍, സ്പെയിനിലെ ഇന്‍കോ ഗ്രൂപ്പ് എന്നിവയും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡ് ട്രാന്‍സിറ്റ് സിസ്റ്റംസ്, ഹൈദരാബാദിലെ എ.എ.ആര്.വി.ഇ.ഇ അസോസിയേറ്റ്സ് എന്നിവയുമാണ് പരസ്യത്തോട് പ്രതികരിച്ചത്. ഇന്നലെയായിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെക്നിക്കല്‍ സമിതിയാണ് ഏത് ഗ്രൂപ്പിനെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്.
റെയില്‍വെ വികസന മുന്ന്ഗണനാ പട്ടികയിലെ പദ്ധതികള്‍
1.തിരുവനന്തപുരം – കാസര്‍കോട് 510 കിലോമീറ്റര്‍ മൂന്നാം പാത
2.തലശേരി – മാനന്തവാടി- മൈസൂര്‍ 181 കിലോമീറ്റര്‍ പുതിയ പാത
3.വിഴിഞ്ഞം തുറമുഖം- ബാലരാമപുരം 12 കിലോമീറ്റര്‍ പാത
4.തിരുവനന്തപുരം- ചെങ്ങന്നൂര്‍ 25.5 കിലോമീറ്റര്‍ റാപിഡ് ട്രാന്‍സ്പോര്‍ട്ട്
5.എറണാകുളത്ത് പുതിയ ടെര്‍മിനല്‍ വികസനം
6.ശബരി പാതയെ ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്ന 65 കിലോമീറ്റര്‍ എരുമേലി – പുനലൂര്‍ ലൈന്‍
7.ശബരി പാതയെ തിരു. – എറണാകുളം ലൈനുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ ഏറ്റുമാനൂര്‍ – പാലാ പാത
Discussion about this post