കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചന. ഇന്നലെ ക്യാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎസ് മുസമ്മലില്‍ നടത്തിയ പ്രസ്താവനയാണ് കൊലപാതകം ആസൂത്രിതമാണ് എന്നതിന് തെളിവാകുന്നത്.
കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സെക്രെട്ടറി അംജദ് കണിയാപുരത്തിനു നേരെ നടന്ന ആക്രമണത്തിന് എസ്എഫ്ഐ കനത്ത വില നല്‍കേണ്ടിവരുമെന്നായിരുന്നു മുസമ്മലിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം എജെ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ക്യാംപസ് ഫ്രണ്ടിന്റെ വെല്ലുവിളി. ക്യാമ്പസ് ഫ്രണ്ടിന്റെ ഔദ്യോഗുക ഫേസ്ബുക്ക് പേജിലും ഇക്കാര്യം കാണിച്ച് പോസ്റ്റിട്ടിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് രാത്രിയായിരുന്നുമഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ എസ് ഡി പി ഐ,ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്ജുന്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.
. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജില്ലാ സെക്രട്ടറിക്ക് നേരെയുള്ള ആക്രമണം; എസ്എഫ്ഐ കനത്തവിലനല്‍കേണ്ടി വരും: കാംപസ് ഫ്രണ്ട്
തിരുവനന്തപുരം: കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സെക്രെട്ടറി അംജദ് കണിയാപുരത്തിനു നേരെ നടന്ന ആക്രമണത്തിന് എസ്എഫ്ഐ കനത്ത വില നല്‍കേണ്ടിവരുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എ.എസ് മുസമ്മില്‍. പരിക്കേറ്റ അംജദിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി എ ജെ കോളേജില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്ന അംജദിനെ എസ്എഫ്ഐ,ഡിവൈഎഫ്ഐ ഗുണ്ടകള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാലങ്ങളായി എസ്.എഫ്.ഐ തുടരുന്ന അക്രമരാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ.ജെ കോളേജിലെ ആക്രമണം. ആക്രമിച്ച് കീഴ്പ്പെടുത്താമെന്ന വ്യാമോഹം വിലപ്പോവില്ല. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവണം. ഇതെ രീതിയില്‍ അക്രമണം തുടരാനാണ് എസ്എഫ്ഐ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ജില്ലാ സെക്രട്ടറിയെ പോലും ഇത്തരത്തില്‍ അക്രമിച്ച് എകാധിപത്യമായി കാംപസുകളില്‍ വാഴാമെന്ന് എസ്എഫ്ഐ കരുതേണ്ട. കാംപസിലെ ധാര്‍ഷ്ട്യവുമായി കാംപസ് ഫ്രണ്ടിനു നേരെ വരേണ്ടതില്ലെന്നും അക്രമം തുടര്‍ന്നാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും മുസമ്മില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ ആറ്റിങ്ങല്‍ സംബന്ധിച്ചു.
https://www.facebook.com/campusfrontkerala/photos/a.654019387987070.1073741839.201923193196694/1717326951656303/?type=3&theater
Discussion about this post