ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തിട്ടും ഉദ്യോഗസ്ഥന്‍ വാങ്ങിയില്ല. കെജ്രിവാളിന്റെ മകള്‍ എന്ന വെളിപ്പെടുത്താതെ ഉദ്യോഗസ്ഥരെ പരീക്ഷിക്കാനാണ് ഇക്കാര്യം ചെയ്തതെന്നാണ് കെജ്രിവളിന്റെ മകള്‍ പറയുന്നത്.
ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം ഡല്‍ഹിയിലെ അഴിമതി 70 മുതല്‍ 80 ശതമാനംവരെ കുറഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് വിഷയം ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ അവകാശപ്പെട്ടു.
ഡ്രൈവിങ് ലൈസന്‍സ് എടുക്കാനാണ് കെജ്‌രിവാളിന്റെ മകള്‍ സര്‍ക്കാര്‍ ഓഫീസിലെത്തിയത്. ആവശ്യമായ രേഖകകളില്‍ ഒരെണ്ണം കൈവശമില്ലെന്ന് അവര്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് അത്യാവശ്യമായതിനാല്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥന്‍ ആദ്യം ശ്രദ്ധിച്ചത്. കൈക്കൂലി നല്‍കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചുവെങ്കിലും ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല. പിന്നീട് രേഖകള്‍ ഹാജരാക്കിയതോടെ മുഖ്യമന്ത്രിയുടെ മകളാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ നടപടികള്‍ വേഗത്തിലാക്കിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതത് കുറ്റമല്ലേ എന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ രംഗത്തെത്തി. കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നത് തന്നെ കുറ്റമാണെന്നിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ അത് ലംഘിച്ചത് ഏത് ചുമതലയുടെ ഭാഗമാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Discussion about this post