ലോകകപ്പില്‍ കിരീട പോരാട്ടത്തിന് കളത്തില്‍ പോരിനുള്ളത് ഇനി എട്ട് ടീമുകള്‍. ജര്‍മ്മനി, അര്‍ജന്റീന, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ പ്രബലരുടെ കൂട്ടക്കുരുതി കണ്ട ലോകകപ്പ് ഇനി ഏതൊക്കെ വമ്പന്മാരെ പുറത്തേക്കയക്കും എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ഫ്രാന്‍സ്, ഉറുഗ്വ, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്.
ഏഷ്യാ വന്‍കരയുടെ പ്രാതിനിധ്യമില്ലാത്ത ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടില്‍ ആറും യൂറോപ്പില്‍ നിന്നുള്ള ടീമുകളാണ്. ലാറ്റിനമേരിക്കയുടെ പ്രാതിനിധ്യം ബ്രസില്‍, യുറുഗ്വോയ് എന്നിവയില്‍ ഒതുങ്ങി.
ആദ്യ ക്വാര്ച്ചര് വെള്ളിയാഴ്ചയാണ്. നിസ്നി നോവ്ഗൊരോഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ഉറുഗ്വയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ മത്സരം. അന്ന് തന്നെ 11.30നുള്ള രണ്ടാം മത്സരത്തില്‍ ബ്രസിലും ബെല്‍ജിയവും കൊമ്പു കോര്‍ക്കും.
മെക്സിക്കോയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ എത്തിയതെങ്കില്‍ ജപ്പാനെ കീഴടക്കിയാണ് ബെല്‍ജിയം എത്തുന്നത്.
ജൂലൈ ഏഴിന് ശനിയാഴ്ചയാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ സ്വീഡനും ഇംഗ്ലണ്ടും പോരാടും. അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. ശക്തരായ സ്പെയിനെ തോല്‍പ്പിച്ചാണ് റഷ്യ അവസാന എട്ടില്‍ പോരിനിറങ്ങുന്നത്.
Discussion about this post