തിരുവന്തപുരം പഞ്ചായത്തിലെ വെമ്പായം പഞ്ചായത്തില്‍ സിപിഎം-എസ്ഡിപിഐ സഖ്യത്തോടെ പഞ്ചായത്ത് ഭരണം പിടിച്ചത് പ്രതിഷേധത്തിന് വഴിവെക്കുന്നു. എസ്എഫ്ഐ നേതാവ് അഭിമന്യു കൊലപാതകത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐയ്ക്ക് നേരെ വലിയ പ്രതിഷേധമാണ് സിപിഎമ്മിനകത്ത് നിന്ന് ഉയരുന്നത്.
കൊലപാതകം നടന്ന ദിവസം തന്നെയാണ് വെമ്പായത്ത് എസ്ഡിപിഐ-സിപിഎം സഖ്യം ഭരണം പിടിച്ചതും.
കേരളത്തിലെ മറ്റെല്ലാ ഇടങ്ങളിലും എസ്ഡിപിഐ വിരുദ്ധ പ്രകടനം നടക്കുമ്പോള്‍ വെമ്പായത്ത് സിപിഎം എസ്ഡിപിഐ സഹകരണത്തോടെ ഭരണം പിടിച്ചത് ആഘോഷിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം. എസ്ഡിപിഐ സഹകരണത്തോടെ ലഭിച്ച ഭരണം ഒഴിവാക്കണം എന്ന് വരെ സിപിഎം അണികള്‍ ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പല പഞ്ചായത്തുകളിലും എസ്ഡിപിഐ സഹായത്തോടെ സിപിഎം ഭരണം നടത്തുന്നുണ്ട്. അവിടെയെല്ലാം സഖ്യം ഒഴിവാക്കുന്നത് ദോഷം ചെയ്യുമെന്നാണ് ചില നേതാക്കളുടെ മനസിലിരുപ്പ്
ഇതിനിടെ സ്വന്തം പ്രവര്ത്തകന് കൊല ചെയ്യപ്പെട്ടിട്ടും, കൊലയാളികളെ കൈവിടാന്‍ സിപിഎം തയ്യാറല്ലാ എന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്നാണ് കോണ്‍ഗ്രസും, ബിജെപിയും പറയുന്നത്.
തീവ്രവാദ ബന്ധമുള്ള സംഘടനകളോട് സിപിഎം പുലര്‍ത്തുന്ന ആഭിമുഖ്യം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും വിമര്‍ശകര്‍ പരിഹസിക്കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും സിപിഎം-എസ്ഡിപിഐ സഖ്യത്തോട് വലിയ പരിഹാസമാണ് ഉയരുന്നത്.
വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിയുടെ പിന്തുണയോടെ സിപിഐയിലെ സീനത്ത് ബീവിയെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന ഷീലജ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയില്‍ നേരത്തെയുണ്ടായിരുന്ന രണ്ടരവര്‍ഷം സി.പി.എമ്മും തുടര്‍ന്ന് സി.പി.ഐയും എന്ന ധാരണ പ്രകാരമാണിത്.കേവല ഭൂരിപക്ഷത്തിന്റെ അഭാവത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എസ്.ഡി.പി.ഐയുടെ വോട്ട് സി.പി.എമ്മിന് ലഭിച്ചു. കോണ്‍ഗ്രസില്‍ മത്സരിച്ച അനില്‍കുമാറിന് 8 വോട്ടും എല്‍.ഡി.എഫിന് 11ഉം വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 2 മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു.
തിരുവനന്തപുരം ജില്ലയില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രസിഡണ്ട് രാജി വച്ചത്. .രണ്ടര വര്‍ഷം സി.പി.എം തുടര്‍ന്ന് സി .പി.ഐ എന്നതായിരുന്നു ധാരണ. 21 അംഗ പഞ്ചായത്തില്‍ 3 സി.പി.ഐ അംഗങ്ങളും ഒരു ഇടതുപക്ഷ സ്വതന്ത്രനും ഉള്‍പ്പെടെ ഭരണ പക്ഷമായിരുന്ന ഇടതുമുന്നണിക്ക് 10 അംഗങ്ങളാണ് ഉള്ളത്.
Discussion about this post