സിയോള്‍ : ഇന്ത്യയ്ക്കും അയല്‍രാജ്യങ്ങള്‍ക്കുമായി കാണുന്നത് ഒരേ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വികസനം രാജ്യത്തിനകത്തും പുറത്തും ഉണ്ടാകേണ്ട ഒന്നാണ്. ഇന്ത്യയേയും കൊറിയയേയും പോലെ സമൃദ്ധമായ ചില ഏഷ്യന്‍ രാഷ്ട്രങ്ങളുണ്ടെന്നും മറ്റു രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കണമെന്നും മോദി പറഞ്ഞു.
ഒരു രാഷ്ട്രത്തിന്റെ ശക്തി മറ്റൊരു രാഷ്ട്രത്തിനു സഹായകമാകുന്ന രീതിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം.
ഏഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് ഉയര്ന്നുവരുകയെന്നതാണ് തന്റെ സ്വപ്നം എന്നും മോദി പറഞ്ഞു. സാര്‍വദേശീയ നവീകരണത്തിനായി ഐക്യരാഷ്ട്ര സഭ, സുരക്ഷ കൗണ്‍സില്‍ ഒരോ രാജ്യങ്ങളുടേയും സര്‍ക്കാരുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. തെക്കന്‍ കൊറിയയിലോ സിയോളില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് നരേന്ദ്ര മോദി സിയോളിലെത്തിയത്.
Discussion about this post