ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എക്സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്ത ശേഷം ആണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതെന്ന് ‘അമ്മ’ പ്രസിഡണ്ട് നടന് മോഹന്‍ലാല്‍. നേരത്തെ ദിലീപിനെ നിയമപരമായി പുറത്താക്കിയിരുന്നില്ല. മമ്മൂട്ടിയുടെ വസതിയില്‍ മുമ്പ് ചേര്‍ന്ന അവയ്ലബിള് എക്സിക്യൂട്ടിവ് യോഗത്തില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. അമ്മ പിളരാനുള്ള സാധ്യത കൂടി ഉള്ളത് കൊണ്ടായിരുന്നു ആ തീരുമാനം. ഈ തിരുമാനം നിയമപരകമല്ല എന്ന് വ്യക്തമായതിനാല്‍ പിന്നീട് മരവിപ്പിക്കുകയും തീരുമാനം ജനറല്‍ ബോഡി യോഗത്തിന് വിടുകയുമായിരുന്നു.
വിഷയം അവതരിപ്പിച്ചപ്പോള്‍ ആരും ദിലീപിനെ തിരിച്ചെടുക്കരുത് എന്ന് പറഞ്ഞില്ല.വനിത അംഗങ്ങളടക്കമുള്ളവര്‍ മൗനം പാലിച്ചു. അതിനാല്‍ താനും അഭിപ്രായം പറഞ്ഞിരുന്നില്ല. ആരെങ്കിലും എതിര്‍ത്ത് പറഞ്ഞിരുന്നുവെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു. സംഘടനയിലേക്ക് ഇല്ല എന്ന് ദിലീപ് പറഞ്ഞതിനാല്‍ സാങ്കേതികമായും നിയമപരമായും ദിലീപ് പുറത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. രമ്യാ നമ്പീശനും, ഭാവനയും മാത്രമേ രാജിക്കത്ത് നല്കിയിട്ടുള്ളു.
റിമ കല്ലിംഗലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ല. രാജിവച്ചവരെ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ബോര്‍ഡി യോഗമാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോള്‍ രാജിവയ്ക്കാനും പിന്നീട് തിരിച്ചു വരണമെന്നും കരുതിയാല്‍ അത് സാദ്ധ്യമാണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.
അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് രാജിവച്ച നടി എഴുതി നല്‍കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ ആവശ്യമാണ്. ബൈലോയില്‍ മാറ്റം വരുത്തും. സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാതിരുന്നത് തെറ്റായി പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post