രാജ്യത്തെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ നടപ്പാക്കാനുള്ള മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ബഹിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ യു തുടങ്ങിയ രാഷ്ട്രിയ പാര്‍ട്ടികളും, വിവിധ സംഘടനകളും നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി. ഇന്ത്യയില്‍ അത്തരം കോടതികള്‍ക്ക് സ്ഥാനമില്ലെന്നും, ഇത് ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇന്ത്യയല്ലെന്നും ബിജെപി നേതാവും എംപിയുമായി മീനാക്ഷി ലേഖി എഎന്‍ഐയോട് പറഞ്ഞു. രാജ്യത്തെ ബന്ധിപ്പിക്കുന്ന കോടതികള്‍ എല്ലായിടത്തുമുണ്ട്. ശരിയത്ത് കോടതികള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു. ഇത്തരം കോടതികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പി.പി ചൗധരി പറഞ്ഞു.
ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സുപ്രിം കോടതി വരെ തടഞ്ഞിരിക്കെ ഇത്തരം കോടതികള്‍ ഭരണഘടന വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ശരിയത്ത് കോടതികള്‍ ഇന്ത്യയില്‍ ആവസ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശരിയത്ത് കോടതികള്‍ക്ക് അനുമതി നല്കരുതെന്നു ജെഡിയു ദേശീയ സെക്രട്ടറി കെ.സി ത്യാഗിയും ചൂണ്ടിക്കാട്ടി.
സിവില്‍ കോടതികള്‍ക്ക് സമാന്തരമായിദാറുല് ക്വാസ അഥവ ശരിയത്ത് കോടതികള്‍ സ്ഥാപിയ്ക്കാനുള്ള മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിയ്ക്കും. ഇത് സംബന്ധിച്ച കര്‍മ്മപരിപാടി സംഘടന തയ്യാറാക്കിക്കഴിഞ്ഞു. ജൂലൈ 15ന് സംഘടനയുടെ ദേശിയ സമിതി ഡല്‍ഹിയില്‍ ചേരും. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ സ്വീകരിയ്ക്കുകയാണ് പ്രസ്തുത യോഗത്തിന്റെ അജണ്ട. സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ ശരിയത്ത് നിയമം പ്രചരിപ്പിയ്ക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം എന്ന് സംഘടന അവകാശപ്പെടുന്നുണ്ടെങ്കിലും സമാന്തര പോലിസ് ആയി പ്രവര്ത്തിയ്ക്കുകയാകും ഈ സംവിധാനം ചെയ്യുകയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനുള്ള സംഘടനയുടെ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആക്ഷേപം.
Discussion about this post