തിരുവനന്തപുരം: പോലിസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന. മര്‍ദ്ദനമേറ്റ പോലീസുകാരന് ഗവാസ്കറോട് മകള്‍ മാപ്പ് പറയാമെന്നാണ് എഡിജിപിയുടെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യം എഡിജിപിയുടെ അഭിഭാഷകന് ഗവാസ്കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍ ഗവാസ്കര്‍ അനുകൂലമായ മറുപടി ഇതിന് നല്‍കിയിട്ടില്ല.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് എഡിജിപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടയല്‍ നടപടികളിലേക്ക് കോടതി നീങ്ങിയില്ല. അനുകൂല വിധിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് മകളെ രക്ഷിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി എഡിജിപി സുദേഷ്കുമാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഗവാസ്കര്‍ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്കും എഡിജിപി നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഗവാസ്ക്കറും കുടുംബവും നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നല്‍കാമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഗവാസ്ക്കര്‍ക്ക് വാക്കു നല്‍കിയിരുന്നു.
Discussion about this post