സെന്റ് പീറ്റേഴ്സ്ബര്‍ഗ് അരീനയില്‍ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. ഒരു ചെറിയ പിഴവില്‍ ഏത് ടീമിന്റെ ഗോള്‍ മുഖവും ഏത് നിമിഷവിം ഭേദിക്കപ്പെടും എന്ന അവസ്ഥ. ഫ്രാന്‍സും, ബെല്‍ജിയവും ഇടവിട്ട് ആക്രമണങ്ങള്‍ നടത്തി. പന്ത് അധികവും കൈവഴം വച്ചതും, കൂടുതല്‍ മുന്നേറ്റം നടത്തിയതും ബെല്‍ജിയമായിരുന്നു. എന്നാല്‍ കാലില്‍ പന്ത് കിട്ടിയപ്പോഴെല്ലാം ബെല്‍ജിയം ഗോള്‍ മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞു.
ആദ്യ പകുതി ആരും ഗോളടിക്കാതെ ആവേശത്തോടെ തന്നെ അവസാനിച്ചു. രണ്ടാം പകുതിയിലെ 51ാം മിനിറ്റിലായിരുന്നു സാമുവല്‍ ഉംറിറ്റി അവതരിച്ചത്.
അന്റോയ്ന്‍ ഗ്രീസ്മാന്റെ കോര്‍ണറില്‍ തലവെച്ചാണ് ഫ്രഞ്ച് പ്രതിരോധതാരം ഗോള്‍ നേടിയത്. ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്തിരുന്ന ഫെല്ല്യ്നിയെ നിസഹായനാക്കി ഉംറ്റിറ്റിയുടെ മനോഹരമായ ഗോള്‍. അന്റോണിയോ ഗ്രീസ്മാന്റെ കോര്‍ണറിന് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഉയര്‍ന്ന് ചാടിയ ഉംറ്റിറ്റി തിബോ കുര്‍ട്ടോയെ കീഴടക്കി പന്ത് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു.
Samuel Umtiti scored his first goal in an international competitive game for France tonight. What an occasion to get off the mark! #FRA vs #BEL #FRABEL #FifaWorldCup2018 #WorldCup pic.twitter.com/cqIzkFRWI6
— Sportstar (@sportstarweb) July 10, 2018
ഗോള്‍ വഴങ്ങിയ ശേഷം ബെല്‍ജിയം ആക്രമണം കടുപ്പിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ ബെല്‍ജിയത്തിന് വിനയായി. ലുകാകുവും ഫെല്ലയ്നിയും പൊരിഞ്ഞു നിന്നെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ശക്തമായ പ്രതിരോധമാണ് ഫ്രാന്‍സ് തീര്‍ത്തത്. റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനേയും ബാഴ്സലോണ താരം സാമുവല്‍ ഉംറ്റിറ്റിയും ഫ്രാന്‍സ് പോസ്റ്റിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടി. റൊമേലു ലുകാക്കു, എഡ്വിന് ഹസാര്‍ഡ്, കെവിന് ഡിബ്രുയ്ന് സഖ്യത്തിന് ഇവരെ മറികടക്കാനായില്ല. മറികടന്നപ്പോഴെല്ലാം ഗോളി രക്ഷകനാവുകയും ചെയ്തതോടെ ചുവപ്പന്‍ പട തലതാഴ്ത്തി. ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ട് ക്രോയേഷ്യ സെമി ഫൈനല്‍ ജേതാവിനെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും. തോറ്റെങ്കിലും റഷ്യന്‍ ലോകകപ്പിലെ മികച്ച ടീം എന്ന പേര് കയ്യിലെടുത്താണ് ബെല്‍ജിയം ജന്മനാട്ടിലേക്ക് മടങ്ങുന്നത്. യഥാര്‍ത്ഥ ഫുട്ബോളിന്റെ സൗന്ദര്യം റഷ്യയ്ക്ക് മുന്നില്‍ കാണിച്ചു കൊടുത്ത് ആരാധകരുടെ കയ്യടി നേടി ബെല്‍ജിയം.
Discussion about this post