ഡല്‍ഹി:നിറയെ യാത്രക്കാരുമായി പറന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ആകാശത്ത് മുഖാമുഖം, വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27,000 അടി ഉയരത്തില്‍ തൊട്ടടുത്തു വന്നത്. തുടര്‍ന്ന് ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം രണ്ടു വിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ വിമാനങ്ങള്‍ അകലം പാലിക്കുകയായിരുന്നു. ബെംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്.
കോയമ്പത്തൂരില്‍ നിന്നു ഹൈദരാബാദിലേക്കു പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനവും ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന വിമാനങ്ങള്‍, രണ്ടു വിമാനത്തിലുമായി മലയാളികള്‍ ഉള്‍പ്പെടെ 328 യാത്രക്കാരാണുണ്ടായിരുന്നത്. എട്ടു കിലോമീറ്റര്‍ അകലെ ദുരന്തം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രക്കാരുടെ ജീവന് രക്ഷിച്ചത്.
Discussion about this post