ഡല്‍ഹി: അത്യുഷ്ണത്തെത്തുടര്‍ന്ന് വടക്കേന്ത്യയില്‍ മരണസംഖ്യ കൂടി മരിച്ചവരുടെ എണ്ണം 700 ആയി. അത്യുഷ്ണത്തെത്തുടര്‍ന്ന് ഏറ്റവുമധികം മരണമുണ്ടായത് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമാണ്.വടക്കേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 44 ഡിഗ്രിയാണ്.
ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 246 പേരാണ് മരിച്ചത്. ഞായറാഴ്ച മാത്രം 62 പേര് സൂര്യാഘാതമേറ്റ് മരണമടഞ്ഞു. ആന്ധ്രയിലും തെലങ്കാനയിലും അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. 11.30 മുതല്‍ നാലു മണിവരെ പുറത്ത് ജോലി ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ജനങ്ങളോട് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍തന്നെ ഇരിക്കാനും വെള്ളം ധാരാളമായി കുടിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ കുടകളോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, അടുത്ത നാലുദിവസത്തേയ്ക്ക് തല്‍സ്ഥിതി തുടുരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post