കൊച്ചി: അനൂജ ഒരു ഭീരുവായിരുന്നില്ലെന്നും അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കളമശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി അനൂജയുടെ അമ്മ ഷൈലജ. അവള്‍ ഉറച്ച തീരുമാനമുള്ളവളായിരുന്നു. ഈ അവധിയ്ക്ക് മുന്‍പെ അവളെ മതപരിവര്‍ത്തനം നടത്തണമെന്നായിരുന്നു അവന്റെ നിശ്ചയം. ഉറച്ച തീരുമാനമുള്ളവളായിരുന്നു അവളെന്നും അനൂജ എന്ന പേരില്‍ ഐഎഎസ് നേടണമെന്നായിരുന്നു അവളുടെ ആഗ്രഹമെന്നും അനൂജയുടെ അമ്മ ഷൈലജ പറഞ്ഞു.
കേസ് പോലിസ് അട്ടിമറിയ്ക്കുകയാണെന്നും അനൂജയുടെ അമ്മ പറഞ്ഞു.
കൊച്ചിയില്‍ അനൂജയുടെ ദുരൂഹ മരണം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അനൂജയുടെ അമ്മ. പ്രതിഷേധയോഗത്തില്‍ അവര്‍ സംസാരിച്ചതിന്റെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചാരിക്കുന്നുണ്ട്.
മഹരാജാസ് കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയായ അനൂജയെ കഴിഞ്ഞയാഴ്ച കളമശ്ശേരിയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദുരൂഹമരണമെന്ന ആരോപണത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകനും, യുവമോര്‍ച്ച നേതാവ് മണികണ്ഠനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ഖലീലിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തല മൂഢനം ചെയ്ത നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും തീവ്രവാദബന്ധമുള്ളതിനാല്‍ എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
വീഡിയോ കാണുവാന്‍ സാധിക്കുന്നില്ലയെങ്കില്‍ ക്ലിക്ക്
വീഡിയൊ കാണുക –
Discussion about this post