രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നത് ആര്എസ്എസ്കാരെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ച സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിനെതിരെ മാനനഷ്ടത്തിന് നോട്ടിസ്. മഹാരാഷ്ട്രയിലെ മുലുന്ത് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് കേസ് നല്‍കിയത്.
ജൂണ്‍ 18ന് ഒറു ഇംഗ്ലീഷ് ചാനലിലാണ് ഷംസീര്‍ കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്. ഗാന്ധിജിയെ കൊന്നത് ആര്എസ്എസ്കാരാണ്, ആര്‍എസ്എസ് ഭീകരസംഘടനയാണ് എന്നി അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ ഷംസീര്‍ നടത്തിയെന്ന് നോട്ടിസില്‍ പറയുന്നു.
ആര്‍ബിഐ മുന്‍ അസിസറ്റന്റ് മാനേജരായ രാധാകിഷിന് ബാഗിയ ആണ് അഭിഭാഷകനായ ആദിത്യ മിശ്ര മുഖേല ഷംസീറിന് നോട്ടിസ് അയച്ചത്. ഭാരതീയ സിന്ധു സഭ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇയാള്‍
ആര്‍എസ്എസ് ആണ ഗാന്ധി വധത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന യാതൊരു കോടതി ഉത്തരവുകളോ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളോ നിലവില്‍ ഇല്ലെന്നും, ആര്‍എസ്എസിനെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഭീകരസംഘടനയായി ഷംസീര്‍ ചിത്രീകരിച്ചുവെന്നും നോട്ടിസില്‍ പറയുന്നു.
നേരത്തെ ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ആര്‍എസ്എസ് നല്കിയ മാനനഷ്ടക്കേസില്‍ വിചാരണ പുരോഗമിക്കുകയാണ്.
Discussion about this post