ശശി തരൂരിന്റെ ഓഫിസില്‍ കരി ഓയില്‍ പ്രയോഗവുമായി യുവമോര്‍ച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം സ്റ്റാച്ച്യു ജംഗ്ഷന് സമീപത്ത് ഉള്ള തരൂരിന്റെ ഓഫിസിലാണ് കരി ഓയില്‍ പ്രയോഗം നടത്തിയത്. ഓഫിസിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച പ്രവര്‍ത്തകര്‍, ഹിന്ദു പാക്കിസ്ഥാന്, ശശിസ്ഥാന്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
ഓഫിസിന് മുന്നില്‍ റീത്തും സമര്‍പ്പിച്ചിട്ടുണ്ട്.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടിന്റെ നേതൃത്വത്തിലായിരുന്നു സമരം, പോലിസ് എത്തും മുമ്പ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി. ശശി തരൂര്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല.
Discussion about this post