പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.പി സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇസ്സാമിന് വേണ്ടി ഒരു പൊതുതത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ അവസാനിപ്പിക്കണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്. ഏത് ഫ്രണ്ടായാലും ഖുര്‍ആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു.
ഖുര്‍ആന്‍ ദുര്‍ വ്യാഖ്യാനം ചെയ്യുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് കാന്തപുരം അറിയിച്ചു. അഭിമന്യുവധത്തെ തുടര്‍ന്ന് എസ്ഡിപിഐയ്ക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
Discussion about this post