തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എബിവിപി പഠിപ്പുമുടക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലിസ് നടത്തിയ അതിക്രമത്തിനെതിരെയാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും എബിവിപി ഇന്ന് മാര്‍ച്ചും നടത്തും.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക സച്ചിന്, വിശാല്‍, അഭിമന്യൂ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇന്നലെ എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. പൊലീസ് ലാത്തിച്ചാര്‍ജില്‍ എബിവിപി സംസ്ഥാന സെക്രട്ടറി അടക്കം ആറു പേര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.
Discussion about this post