വര്‍ഷങ്ങളുടെ പഴക്കമുള്ള ഉത്സവങ്ങളുടെ ഭാഗമായ ആനകളുടെ എഴുന്നെള്ളത്തിനെ എതിര്‍ക്കാനാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും. ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു പ്രതിബദ്ധത പരിസ്ഥിതിയോടാണെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചര്‍ത്തു.
Discussion about this post