അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം മെസ്സി ‘പച്ച വ്യഭിചാരി’യാണെന്നാണ് പ്രമുഖ ഇസ്ലാം മതപണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് കബീര്‍ ബാഖവി. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കാമുകിയെയും കൂട്ടി ഹവായ് ദ്വീപിലേക്ക് പരസ്യമായി വ്യഭിചാരത്തിന് പോയ ആളാണ് മെസ്സിയെന്നാണ് ബാഖവിയുടെ ആരോപണം.
‘കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റിന തോറ്റു.. ആ പരാജയത്തിന്റെ നിരാശ മാറ്റാന്‍ അരക്ക് കീഴ്പ്പോര്ട്ട് വസ്ത്രമില്ലാത്ത കാമുകിയെ ചുറ്റിപിടിച്ചുകൊണ്ട് ഹാവായ് ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ ആളാണ് ലയണല്‍ മെസ്സി’ കബീര്‍ ബാഖവി പറയുന്നു.
ബാഖവിയുടെ പ്രഭാഷണത്തിന്റെ ഓഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
നേരത്തെ കാന്റി ക്രഷ് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്നും 100 ഘട്ടം കഴിഞ്ഞാല്‍ ഈ ഗെയിമില്‍ അല്ലാഹുവിനെയും ഹജറുല്‍ അസ്വദിനെയും (മക്കയിലെ കഅ്ബയിലുളള വിശിഷ്ട കല്ല്) തകര്‍ക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് കബീര്‍ ബാഖവി ഫേസ്ബുക്കില്‍ കുറിച്ചത് വിവാദമായിരുന്നു.
ഓഡിയൊ കേള്‍ക്കുക-
Discussion about this post