രാജ്യസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപിടിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. ബുദ്ധുവിനെ ആലിംഗനം ചെയ്യാന്‍ മോദി അനുവദിക്കരുതായിരുന്നു. കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ പ്രധാനമന്ത്രിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്ന് സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചു. മോദി എത്രയും വേഗം വൈദ്യ പരിശോധന നടത്തണമെന്നും സ്വാമി പറഞ്ഞു.
”ബുദ്ധു തന്നെ കെട്ടിപ്പിടിക്കാന്‍ നമോ ഒരിക്കലും അനുവദിക്കരുതായിരുന്നു. റഷ്യക്കാരും വടക്കന്‍കൊറിയക്കാരുമൊക്കെ വിഷം കുത്തിവെക്കാന്‍ ഒരു പ്രത്യേകതരം വിദ്യ ഉപയോഗിക്കാറുണ്ട്. എത്രയും വേഗം നമോ ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് എനിക്ക് തോന്നുന്നത്’-സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
Namo should not have allowed Buddhu to hug him. Russians and North Koreans use the embrace technique to stick a poised needle. I think Namo should immediately go for a medical check to see if he has any microscopic puncture like Sunanda had on her hand
— Subramanian Swamy (@Swamy39) July 21, 2018
മോദിയെ ആശ്ലേഷിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ സ്പീക്കര്‍ സുമിത്ര മഹാജന് രംഗത്തെത്തിയിരുന്നു. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നും പ്രധാനമന്ത്രിപദത്തെ മാനിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. രാഹുലിന്റേത് അപഹാസ്യമായ നാടകമാണ് എന്ന ആരോപണവും ശക്തമായിരുന്നു.
Discussion about this post