രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയതിലൂടെ ജനജീവിതത്തിന്റെ നിലവാരം തന്നെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കെഴുതിയ തുറന്ന കത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.അഴിമതിയില്‍ നിന്നും സ്ഥിരതയില്ലായ്മയില്‍ നിന്നും രാജ്യത്തെ മുന്നോട്ടു കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും മോദി കത്തില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ അവരെ നായകന്മാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അഴിമതി രഹിതവും സുതാര്യവും നയാധിഷ്ഠിതവുമായ ഭരണനിര്‍വ്വഹണവും വേഗത്തിലുളള തീരുമാനമെടുക്കലുമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ അടിസ്ഥാന തത്വങ്ങള്‍.നിരന്തരമായ പ്രയത്നത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി എന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞതോടെ ഒരു വര്‍ഷം കൊണ്ട് ചലനാത്മകമായ ഒരു അന്തരീക്ഷം രാജ്യത്തുണ്ടായി എന്നും മോദി പറയുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന കര്‍ഷകരോടൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും പ്രധാമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കായി ആവിഷ്കരിച്ച പദ്ധതികളെ പറ്റിയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ലോകത്തിനു മുന്നില്‍ ഇന്ത്യുടെ അന്തസ്സ് ഉയര്‍ത്താന്‍ സര്‍ക്കാരിനു സാധിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കു ലഭിച്ച സ്വീകാര്യതയെപറ്റിയും മോദി പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യ ശുചിത്വത്തിനു പ്രാധാന്യം നല്കുന്ന സ്വഛ് ഭാരത് പദ്ധതിയലൂടെ രോഗങ്ങള്‍ പടരുന്നത് തടയാനും വൃത്തിഹീനമായ അന്തരീക്ഷം ഇല്ലാതാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഒരുമയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുന്നു. അതിനായി രാജ്യത്തിന്റെ അതിര്‍ത്തികളും തുറമുഖങ്ങളും റോഡുകളും ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണെന്നും മോദി പറയുന്നു.
സര്‍ക്കാരിന്റെ ഇതുവരെയുള്ള ശ്രമങ്ങളെല്ലാം ഒരു തുടക്കം മാത്രമാണ്. രാജ്യതാത്പര്യത്തിനായി ഓരോ ചുവടും വയ്ക്കാമെന്നുള്ള ആഹ്വാനവുമായാണ് പ്രധാനമന്ത്രിയുടെ കത്ത് അവസാനിക്കുന്നത്.
Discussion about this post