മലപ്പുറം: പാക്കിസ്ഥാനില്‍ അച്ചടിച്ച 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന് അറസ്റ്റിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറിനെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ വെച്ച് പോലീസ് പിടികൂടിയത്.
1000 രൂപയുടെ നോട്ടുകളായി കാറില്‍ സൂക്ഷിച്ചിരുന്ന പണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് കൃഷ്ണകുമാറിന് ജോലി.
ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ക്ക് കള്ളനോട്ടുകള്‍ കിട്ടിയതെന്നാണ് പോലിസിന് ലഭിക്കുന്ന വിവരം.
Discussion about this post