ദോക്ലാമില്‍ ചൈന സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ്.ജി.വെല്‍സ് വ്യക്തമാക്കി. ചൈനയുടെ ദോക്ലാമിലുള്ള നീക്കം തെക്കന്‍ ചൈനാസമുദ്രത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ചൈനാസമുദ്രത്തിലെ പല ദ്വീപുകളിലും ചൈന തങ്ങളുടെ സൈന്യത്തിന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഈ പ്രദേശത്തെ മറ്റ് രാജ്യങ്ങളായ വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ നീക്കവുമായി വിയോജിപ്പുണ്ട്.
2017ല്‍ ഇന്ത്യയും ചൈനയും 73 ദിവസം ദോക്ലാമില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ആഗസ്ത് 28നായിരുന്നു സംഘര്‍ഷം നിലച്ചത്.
Discussion about this post