ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം തയ്യാറായി. ധനമന്ത്രി കെഎം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സ് എസ് പി ഉടന്‍ നിയമോപദേശം തേടും.
രാജ് കുമാര്‍ ഉണ്ണി കെഎം മാണിയുടെ വീട്ടിലെത്തിയതിനും സംസാരിച്ചതിനും തെളിവുകളുണ്ട്. ബാര്‍ ഉടമകള്‍ പണം പിന്‍വലിച്ചതിനുള്ള രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഴിമതി നിരോധന നിയമം 160ാം വകുപ്പ് സെക്ഷന്‍ 79 പ്രകാരം മാണി കുറ്റം ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അനധികൃത സ്വത്തു സമ്പാദനം, ഭരണഘടനാ ലംഘനം, സത്യപ്രതിജ്ഞാ ലംഘനം എന്നീ കുറ്റങ്ങളും മാണിക്കെതിരെ ചുമത്തിയിട്ടുണ്ട്.
രാജ് കുമാര്‍ ഉണ്ണിയുടെ നാലു മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങളും, സാഹചര്യ തെളിവുകളും, ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി, പിസി ജോര്‍ജ്ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ നല്‍കിയ മൊഴികളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്.
ബാര്‍ ഉടമ അസ്സോസിയേഷന്റെ യോഗങ്ങളുടെ മിനുട്‌സും തെളിവായി. മന്ത്രിമാര്‍ക്ക് കൊടുക്കാനായി പണം പിരിച്ചെന്ന ബാര്‍ ഉടമകളുടെ മൊഴിയും കുറ്റപത്രം തയ്യാറാക്കുന്നതില്‍ നിര്‍ണ്ണായകമായി.
എന്നാല്‍ സത്യം പുറത്തു വരുമെന്നും അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ വിഷമമില്ലെന്നും കെഎം മാണി പ്രതികരിച്ചു. ഇതുവരെയുണ്ടാകാത്ത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കൂടുതല്‍ വിപുലമായ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post