2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥി മോദി തന്നെയെന്ന് പ്രമുഖ ബോളിവുഡ് നടി കങ്കണ റാവത്ത്. ഒരു രാജ്യത്തെ പടുകുഴിയില്‍ നിന്നും ഉയര്‍ത്തിയെടുക്കാന്‍ അഞ്ച് കൊല്ലം പോരായെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മോദി ഈ സ്ഥാനത്തെതിയത് മോദിയുടെ സ്വയപ്രയത്നം കൊണ്ട് മാത്രമാണെന്നും അതിന് സഹായകരമായി മോദിയുടെ അച്ഛനമ്മമാര്‍ ഉണ്ടായില്ലായെന്നും അവര്‍ പറഞ്ഞു. അറുപത് കൊല്ലത്തിലധികം നാള് കോണ്‍ഗ്രസ് രാജ്യത്ത് മോശമായ ഭരണമാണ് കാഴ്ചവെച്ചതെന്നും അവര്‍ പറഞ്ഞു.
കൂടാതെ താന്‍ സമയമാകുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും കങ്കണ റാവത്ത് വ്യക്തമാക്കി. ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലായെന്നും അവര്‍ പറഞ്ഞു.
കങ്കണയുടെ അഭിപ്രായം ട്വിറ്റര്‍ ഉപഭോക്താക്കളെ രണ്ട് ചേരിയായി തിരിച്ചിരിക്കുകയാണ്. ഒരു വിഭാഗം കങ്കണക്ക് പിന്തുണയും മറ്റൊരു വിഭാഗം കങ്കണക്ക് എതിരുമാണ്.
Discussion about this post