മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന് അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന് ചെന്നൈയിലെ വീട്ടില്‍ ബിഎസ്എന്‍എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ച് സ്ഥാപിക്കുകയും ഇത് സണ്‍ ടിവി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തെന്നുമാണ് കേസ്. ബിഎസ്എന്‍എലിന്റെ 364 ലൈനുകള്‍ സണ്‍ ടിവിയുടെ നെറ്റ്വര്‍ക്ക് അപ്ലിങ്കിനായി ഉപയോഗിച്ച് സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും കേസില്‍ പറയുന്നു.
കേസില്‍ സി.ബി.ഐ പ്രത്യേക കോടതി നേരത്തെ ദയാനിധി മാരനെ വെറുതെ വിട്ടിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും സി.ബി.ഐ പ്രത്യേക കോടതി തന്നെ കേസില്‍ വിചാരണ നടത്തണമെന്നും ഉത്തരവിട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി നല്കിയ സമയം 12 ആഴ്ചയായിരുന്നു. ഇതിനെതിരെയാണ് ദയാനിധി മാരന് സുപ്രീംകോടതിയെ സമീപിച്ചത്.
ദയാനിധി മാരനെ കൂടാതെ ദയാനിധി മാരന്റെ സഹോദരനായ കലാനിധി മാരനും രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരും സണ്‍ ടിവി ജീവനക്കാരും കേസിലെ പ്രതികളാണ്.
Discussion about this post