ജനപ്രിയ സോഷ്യൽ മീഡിയ സംവിധാനമായ വാട്ട്സ്ആപ്പിൽ പോൺ ഗ്രൂപ്പുകൾ പെരുകുന്നു . ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുവാൻ സിബിഐ രംഗത്തിറങ്ങിയിരിക്കുന്നു .
സമൂഹത്തിനു തന്നെ ഭീഷണിയായി നിരവധി കുറ്റകൃത്യങ്ങൾക്കും / അപവാദ പ്രചാരണങ്ങൾക്കും ഇത്തരം ഗ്രൂപ്പുകൾ സ്ഥിരം വേദിയാവുന്നു എന്നാണു റിപ്പോർട്ട് . ഇത്തരം നിരവധി ഗ്രൂപ്പുകളിൽ ഇതിനകം തന്നെ പോലീസ് സംവിധാനങ്ങൾ നുഴഞ്ഞു കയറി ഗ്രൂപ്പ് പ്രവർത്തനങ്ങൾ മനസ്സിലാക്കി നടപടികൾ സ്വീകരിച്ചു വരുന്നുവെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ തരുന്ന റിപ്പോർട്ട് . രഹസ്യാന്വേഷണ ഏജൻസികൾക്ക് പുറമെയാണ് സി ബി ഐ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു വന്നിരിക്കുന്നത് .
ഉന്നത സാംസ്കാരിക നിലവാരം വെച്ച് പുലർത്തുന്നുവെന്നു അവകാശപ്പെടുന്ന കേരളത്തിൽ ഇത്തരം ഗ്രൂപ്പുകളുടെ വ്യാപകപ്രവർത്തനം നടക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത . ഓരോ നിമിഷവും വ്യത്യസ്തമായ പല പേരുകളിൽ ഇത്തരം ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട് .
ലഹരിവസ്തുക്കൾ ലഭ്യമാക്കാനും , പോൺ വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം ഗ്രൂപ്പുകളിൽ കൊച്ചുകുട്ടികളുടെ നഗ്ന ചിത്രങ്ങൾ / വീഡിയോകൾ വരെ പങ്കുവെയ്ക്കപ്പെടുന്നു .ഫേസ്ബുക്ക് പേജ് വഴി പങ്കുവെക്കുകയും അതിലിടപ്പെടുന്ന സമാനചിന്താഗതിക്കാരെ ഗ്രൂപ്പുകളിലേക്ക് അംഗത്വം നൽകിയുമാണ് പ്രവർത്തനം നടത്തിവരുന്നത് .
ഇത്തരം ഗ്രൂപ്പുകളിൽ കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോകൾ ഗ്രൂപ്പിലെ അംഗങ്ങൾക്ക് മൊബൈൽ പേയ്മെന്റ് സംവിധാനം വഴി വില്പന നടത്തുന്നതാണ് ഇവരുടെ പ്രധാനരീതി .
ഇത്തരം റാക്കറ്റിന്റെ പ്രധാനകേന്ദ്രം ഇന്ത്യയിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട് . കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ വീഡിയോ ദൃശങ്ങൾ പങ്കുവെയ്ക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് മേൽ നടപടി സ്വീകരിക്കുന്നതിനായി സി ബി ഐ 40 ഓളം രാജ്യങ്ങളെ ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് . അന്തർദേശീയ ബന്ധമുള്ള ഇത്തരംക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ പ്രതിസ്ഥാനത്തുള്ളത് 250 ഓളം പേർ ഇന്ത്യക്കാരാണ് .
രാജ്യത്ത് അശ്ലീല വെബ്സൈറ്റ്കൾ ബ്ലോക്ക് ചെയ്യുവാൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയെങ്കിലും ഇത്തരം മൊബൈൽ സോഷ്യൽ മീഡിയ സംവിധാനം വഴിയുള്ള വ്യാപനം തടയുവാൻ കഴിയുകയില്ല . ഇത്തരമൊരു ബ്ലോക്കിങ് നിലവിൽ വന്നപ്പോൾ വെബ്സൈറ്റ്കൾ
അവരുടെ പ്രധാന ടാർഗറ്റ് മൊബൈൽ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാക്കി മാറ്റിയാണ് ഇപ്പോൾ പ്രവർത്തനം തുടരുന്നത് .
നിലവിലെ കണക്കു അനുസരിച്ചു നെറ്റിൽ ലഭ്യമാവുന്ന പല വീഡിയോ / ചിത്രങ്ങളുടെയും ഉറവിടം വാട്ട്സ്ആപ്പ് / ടെലിഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നുമാണ് . ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകൾ മറ്റുരാജ്യങ്ങളിൽ ലഭ്യമാവുകയും അതിൽ നിന്നും ലഭിക്കുന്ന വിഡിയോകൾ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിക്കപ്പെടുകയും ചെയ്യും . അതിനാൽ തന്നെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നത് ഒരു ശാശ്വതപരിഹാരം കാണാൻ കഴിയില്ല .
Discussion about this post