റാഫേല്‍ ഇടപാട് മോദിയുടെ ബോഫോഴ്സ് എന്ന തലക്കെട്ടോട് കൂടി വാര്‍ത്ത നല്കി അപഹാസ്യരായതിന് ശേഷം മറ്റൊരു ‘സെല്‍ഫ് ഗോള്‍’ അടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പത്രമെന്നറിയപ്പെടുന്ന നാഷണല്‍ ഹെറാള്‍ഡ്. 2018ല്‍ നടക്കാനിരിക്കുന്ന മധ്യ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നാണ് തമിഴ് നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പിക് മീഡിയ നടത്തിയ സര്‍വ്വേ ഫലം പറയുന്നത്. ഇതാണ് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
230 സീറ്റുകളുള്ള മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി.എസ്.പിയും സഖ്യം രൂപീകരിച്ചില്ലെങ്കില്‍ ബി.ജെ.പി 147 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 73 സീറ്റ് നേടുമെന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്. അതേസമയം കോണ്‍ഗ്രസും ബി.എസ്.പിയും സഖ്യം രൂപീകരിച്ചാല്‍ ബി.ജെ.പി 126 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം 103 സീറ്റ് നേടുമെന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ സര്‍വ്വേ കൂടാതെ 2019 നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സര്‍വ്വേയും സ്പിക് മീഡിയ നടത്തിയിരുന്നു. നിലവില്‍ ബി.ജെ.പിക്ക് 26 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ബി.എസ്.പിയും സഖ്യം രൂപീകരിക്കുകയാണെങ്കില്‍ ഇത് 16 ആയി കുറയുമെന്ന് സര്‍വ്വേ ഫലം പറയുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നണി രൂപീകരിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് 19 സീറ്റുകള്‍ വിജയിക്കാന്‍ സാധിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു.
Discussion about this post