അസം പൗരത്വപട്ടികയെപ്പറ്റി പരാമര്‍ശം നടത്തിയ മമതാ ബാനര്‍ജി ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ് യുവമോര്‍ച്ച പരാതി നല്കി. അസമിലെ ജനങ്ങളെ പരിഹസിക്കുന്ന വിദ്വേഷകരമായ പ്രസ്താവനയാണ് മമത നടത്തിയതെന്നും പരാതിയില്‍ പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷം പേരെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ഒരാള്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ആരാണെന്നും മമത ചോദിച്ചിരുന്നു.
അതേസമയം പട്ടിക തയ്യാറാക്കിയത് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണെന്ന് ദേശീയ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അസമിലെ ജനതയുടെ കാര്യം എന്താകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.
Discussion about this post