പുതുച്ചേരി ഗവര്‍ണറായ കിരണ്‍ ബേദി മൂന്ന് ബി.ജെ.പി നേതാക്കളെ എം.എല്‍.എ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്ത തീരുമാനം ശരിവെച്ച് സുപ്രീം കോടതി. വി.സാമിനാഥന്‍, കെ.ജി.ശങ്കര്‍, എസ്.സെല്‍വഗണപതി എന്നിവരാണ് വീണ്ടും പുതുച്ചേരി നിയമസഭയിലേക്ക് പോകുന്നത്.
നാമനിര്‍ദേശം ചെയ്ത നടപടി ശരിയല്ലായെന്ന് പറഞ്ഞ് ഭരണപക്ഷ പാര്‍ട്ടിയായ ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. 2017ലായിരുന്നു ഇവര്‍ മൂന്ന് പേരെയും നാമനിര്‍ദേശം ചെയ്തത്. പുതുച്ചേരി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാതെയാണ് കിരണ്‍ ബേദി നാമിര്‍ദേശം ചെയ്തതെന്ന പരാതിയുമായി ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ് എം.എല്‍.എ ധനലക്ഷ്മി നാരായണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 22ന് ഹൈക്കോടതി നാമനിര്‍ദേശം ചെയ്ത നടപടിയെ അംഗീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയും നടപടി അംഗീകരിച്ചത് മൂലം മൂവരും വീണ്ടും നിയമസഭയിലേക്ക് വന്നിരിക്കുകയാണ്.
Discussion about this post