ശബരിമലയിലെ യുവതി പ്രവേശം വേണമെന്ന് ആവശ്യപ്പെട്ടുള്ള നിലപാട് തെറ്റ് തിരുത്തി സുപ്രിം കോടതിയിലെ പ്രധാനപ്പെട്ട ഹര്‍ജിക്കാര്‍.
ഹര്‍ജിക്കാരായ അഡ്വ. പ്രേരണാ സിംഗ്, അഡ്വ. സുധാ പാല് എന്നിവരാണ് എല്ലാ സ്ത്രീകള്‍ക്കും പ്രവേശം എന്ന് നിലപാട് തിരുത്തിയത്.
2006ല്‍ ഹര്‍ജി നല്‍കിയത് തെറ്റിദ്ധാരണയെ തുടര്‍ന്നാണ്.ഹര്‍ജി നല്കിയ ഹാപ്പി ടു ബ്ലീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിക്കാര്‍ ‘ഓര്‍ഗനൈസറിനോട്’ വെളിപ്പെടുത്തി.
തങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.
ഹര്‍ജി നല്‍കിയതോടെ വിഷയത്തില്‍ ആവശ്യമായ പഠനം നടത്തി. ഇതോടെ ശബരിമലയില്‍ സ്ത്രി വിവേചനമില്ല എന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു. ഭക്തരുടെ വികാരത്തെ മാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്ന ഭക്തകളായ സ്ത്രീകളോടൊപ്പം ആണ് തങ്ങളെന്നും ഹര്‍ജിക്കാരായ അഡ്വ. പ്രേരണാ സിംഗ്, അഡ്വ. സുധാ പാല് എന്നിവര്‍ പറയുന്നു
.ശബരിമലയിലെ ക്ഷേത്രാചാരങ്ങളെ പറ്റിയോ താന്ത്രിക പാരമ്പര്യത്തെ പറ്റിയോ ശരിയായി മനസ്സിലാക്കാത്തത് മൂലമാണ് ഞങ്ങള്‍ ഹര്‍ജിയില്‍ ഒപ്പിട്ടത്. അതൊരു ലിംഗ വിവേചനത്തിന്റെ വിഷയം മാത്രമാണ് എന്നായിരുന്നു അക്കാലത്തെ ഞങ്ങളുടെ ധാരണയെന്ന് പ്രേരണ സിംഗ് ഓര്‍ഗനൈസറിന് നല്കിയ പ്രതികരണത്തില്‍ പറയുന്നു.
ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിച്ചിട്ടും ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് അവരെ അതിനനുവദിക്കുന്നില്ലെന്നായിരുന്നു ഞങ്ങള്‍ തെറ്റിദ്ധരിച്ചതെന്ന് മറ്റൊരു ഹര്‍ജിക്കാരിയായ സുധാപാല്‍ പറഞ്ഞു.
. അടിസ്ഥാനപരമായി, സനാതന ധര്‍മ്മത്തെ പറ്റിയും അതിലെ വൈവിധ്യങ്ങളെ പറ്റിയുമുള്ള ഞങ്ങളുടെ അജ്ഞതയാണ് ഇതിനൊക്കെ ഇടവരുത്തിയത്. എന്നാലിപ്പോള്‍ വസ്തുതകള്‍ ശരിയായി മനസിലാക്കിയ ശേഷം വിവിധങ്ങളായ ആചാരങ്ങളും സമ്പ്രദായങ്ങളും വിശ്വാസ പദ്ധതികളും ഉള്ള ഹിന്ദു ധര്‍മ്മത്തില്‍, ശബരിമലയിലേത് പോലെയുള്ള പഴക്കം ചെന്ന ആചരണങ്ങളും അതേ മട്ടില്‍ സംരക്ഷിച്ചു പോരണം എന്നാണ് ഞങ്ങളുടെ ഉറച്ച ബോധ്യമെന്നും സുധാ പാല് പറയുന്നു
വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.
Discussion about this post