നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ഹര്‍ജിയില്‍ കക്ഷിച്ചേരാന്‍ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് വനിതാ അംഗങ്ങളായ ഹണി റോസ്,രചന നാരായണന് കുട്ടി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെയാണ് ആക്രമിക്കപ്പെട്ട നടി എതിര്‍ത്തിരിക്കുന്നത്. തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും ഹരജിയില്‍ കക്ഷി ചേരുന്നതിന് എതിര്‍പ്പുണ്ടെന്നും ഇരയായ നടി കോടതിയെ അറിയിച്ചു. താന്‍ നിലവില്‍ ‘അമ്മ’യുടെ അംഗമല്ലെന്നും അവര്‍ വ്യക്തമാക്കി.
അമ്മ അംഗക്കള്ക്ക് എന്താണ് ഈ ഹര്‍ജിയില്‍ താല്‍പ്പര്യമെന്ന് കോടതിയും ചോദ്യമുന്നയിച്ചു.കേസില്‍ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 വര്‍ഷം സര്‍വീസുള്ള അഭിഭാഷകനെ നിയമിക്കണമെന്നുമാണ് നടിമാരുടെ ആവശ്യം. എന്നാല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്റെ അറിവോടുകൂടിയാണെന്ന് നടി വ്യക്തമാക്കിയിരുന്നു.
അതേസമയം വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു. ചീഫ് ജസ്റ്റിന്റെ അനുമതിക്കായി അപേക്ഷ നല്‍കിയതായും മറുപടി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 17നാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റി.
Discussion about this post