ഉത്തര്‍ പ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഒരു മാസം കൊണ്ട് 154 പേരും 187 മൃഗങ്ങളും പ്രളയം മൂലം കൊല്ലപ്പെട്ടിരുന്നു. കൂടാതെ 72 ജില്ലകളിലായി 1,259 വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു.
ശനിയാഴ്ച ചൗധരി ചരണ്‍ സിംഗ് വിമാനത്താവളത്തിലും വെള്ളക്കെട്ട് സംഭവിച്ചിരുന്നു. മൊറാദാബാദിലും ബോട്ടുകള്‍ ഉപയോഗിച്ചാണ് ജനം നീങ്ങുന്നത്. സോനേബന്ദ്ര, മിര്‍സാപുര്‍, ചന്ദൗലി, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
#WATCH: CM Yogi Adityanath conducts aerial survey of security arrangements on Kawad Yatra route in Meerut. pic.twitter.com/iYApP0eCe8
— ANI UP/Uttarakhand (@ANINewsUP) August 3, 2018
Discussion about this post