ഓഡീഷയിലെ കാളഹണ്ഡി ജില്ലയിലെ വനമേഖലയിലൂടെ സഞ്ചരിയ്ക്കുന്നതിനിടെ സി.ആര്‍.പി.എഫ് യൂണിറ്റിനൊപ്പമുണ്ടായിരുന്ന മിക്കി എന്ന് പോലീസ് നായ വന്‍ ശേഷിയുള്ള ബോംബ് മണത്ത് കണ്ടുപിടിച്ചു. ഇടത് ഭീകരവാദികളാണ് ഇത് കുഴിച്ചിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ മണത്തറിയാന്‍ പ്രത്യേക പരിശീലനം കിട്ടിയ നായയാണ് മിക്കി.
മിക്കി വനത്തിലൂടെ സ്‌ക്വാഡിനോടൊപ്പം നീങ്ങവെ സംശയം തോന്നി ബോംബ് കുഴിച്ചിട്ടിരുന്ന സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് വിജയകരമായി നിര്‍വീര്യമാക്കുകയായിരുന്നു.
ഇതിന് മുമ്പ് ഇടത് ഭീകരവാദികള്‍ വനത്തില്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടുന്നത് വഴി വനവിഭവങ്ങള്‍ ശേഖരിയ്ക്കാനെത്തുന്ന വനവാസികളടക്കം കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിലെ കാളഹണ്ഡി, റായ്ഗാഡ ജില്ലകള്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളാണ്.
Discussion about this post