പശുവിനെ വാങ്ങാന്‍ പോയ കാസര്‍കോഡ് സ്വദേശി നിശാന്തിന് കര്‍ണാടകയില്‍ വെച്ച് വെടിയേറ്റു. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവെച്ചതെന്ന് കരുതുന്നു. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്യയിലാണ് സംഭവം. കാസര്‍കോട് പാണത്തൂര്‍ സ്വദേശിയാണ് നിശാന്ത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വെടിയേറ്റ നിശാന്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സക്കായി നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ ഉടന്‍ അന്വേഷണം നടത്താന്‍ കസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post