കാസര്‍ഗോഡ്: കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രിതിഷേധിച്ച് മഞ്ചേശ്വരത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സിപിഎം ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം താലുക്കില്‍ ഉച്ചയക്ക് 12 മണി മുതല്‍ ആണ് ഹര്‍ത്താല്‍.സോങ്കള്‍ പ്രതാപ് നഗറിലെ സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖാണ് ഇന്നലെ രാത്രി കുത്തേറ്റ് മരിച്ചത്.
മോട്ടോര്‍ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് പൊലീസ് അറിയിച്ചു.
Discussion about this post